വയനാട് : സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുസ്ലിം ലീഗ് നേതാവിനെതിരെ നടപടി. വയനാട് പാര്‍ട്ടി ജില്ലാ സെക്രട്ടറി യഹ്യ ഖാന് തലയ്ക്കലിനെതിരെയാണ് നടപടി. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തു. വധ ഭീഷണി വന്നെന്ന ജിഫ്രി തങ്ങളുടെ പരാമര്‍ശത്തില്‍ ‘വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കാന് ഉള്ള ചെപ്പടി വിദ്യകളാണെന്നായിരുന്നു യഹ്യ ഖാന്റെ പരാമര്‍ശം.
വധഭീഷണിയുണ്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ‘വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കാന് ചില ചെപ്പടിവിദ്യകള്‍,നാണക്കേട്’ എന്നായിരുന്നു യഹ്യഖാന്റെ കമന്റ്. ഇതിനു പിന്നാലെ സമസ്തയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സയ്യിദുല്‍ ഉലമയെ അവഹേളിക്കുന്നത് നോക്കി നില്‍ക്കില്ലെന്നും ലീഗ് യഹ്യഖാനെതിരെ ലീഗില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
മുസ്ലിംലീഗ് യോഗം ചേര്‍ന്നാണ് യഹ്യഖാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് നടപടിയെന്ന് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. വിഷയത്തില്‍ യഹ്യഖാനോട് വിശദീകരണവും തേടിയിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകളുണ്ടാകരുതെന്നും ജില്ലാ ഭാരവാഹി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. . യൂത്ത് ലീഗ് മുന്‍ ജില്ലാ അധ്യക്ഷനും ജില്ലയിലെ ലീഗിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളുമാണ് യഹ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: