ന്യൂദല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട ദുഷ്പ്രചാരണത്തെയും തീവ്രപരിസ്ഥിതി വാദികളുടെ എതിര്പ്പുകളെയുമെല്ലാം അവഗണിച്ച് ആസ്ത്രേല്യയിലെ ക്വീന്‍സ് ലാന്റ് പ്രവിശ്യയിലെ കാര്‍മികേല്‍ ഖനിയില്‍ നിന്നും ആദ്യ കല്‍ക്കരി കാര്‍ഗോ കയറ്റുമതി ചെയ്യാനൊരുങ്ങി അദാനി ഗ്രൂപ്പ്.
ഏറെ വിവാദമായ ആസ്ത്രേല്യയില്‍ വാങ്ങിയ കാര്‍മികേല്‍ ഖനിയില്‍ നിന്നുള്ള കല്‍ക്കരിയുടെ ആദ്യ ലോഡുകളാണ് ചരക്ക് കപ്പലുകളില്‍ കയറ്റുമതിക്കൊരുങ്ങിയത്. ഉന്നത ഗുണനിലവാരമുള്ള കല്‍ക്കരിയാണ് ആസ്ത്രേല്യയിലെ ക്വീന്‍സ് ലാന്റിലെ കാര്‍മികേല്‍ ഖനിയിലേത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുതി ഉല്‍പാദകരമാണ് അദാനി ഗ്രൂപ്പ്. ഇവര്‍ക്ക് കല്‍ക്കരിയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ താപവൈദ്യുതി നിലയങ്ങളുണ്ട്. ഗുജറാത്തിലെ മുന്ദ്രയില്‍ 4620 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഖനി ഇതില്‍ ഒന്നാണ്. ആസ്ത്രേല്യയിലെ കാര്‍മികേല്‍ ഖനിയില്‍ നിന്നുള്ള കല്‍ക്കരി മുന്ദ്രയിലെ താപവൈദ്യുതി നിലയത്തില്‍ ഉപയോഗിക്കും.
2.7 ബില്ല്യണ്‍ ഡോളറിന് ആസ്ത്രേല്യയിലെ ലിങ്ക് എനര്‍ജിയില്‍ നിന്നാണ് അദാനി ഗ്രൂപ്പ് കാര്‍മികേല്‍ ഖനി വാങ്ങിയത്. ഒരു ഇന്ത്യന്‍ കമ്പനി ഒരൊറ്റ കല്ക്കരിഖനിയില് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇവിടെ നിന്നുള്ള ഉല്പന്നത്തിന്റെ ആദ്യ ലോഡ് കയറ്റുമതി ചെയ്യാനാകുമെങ്കിലും വിവിധ ഇടത് ഗ്രൂപ്പുകളുടെ എതിര്‍പ്പുകള്‍ ഇപ്പോഴും നേരിടുകയാണ് അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി വര്‍ഷം 60 മില്ല്യണ്‍ ടണ്‍ കല്‍ക്കരി ഉല്പാദിപ്പിക്കാനുള്ള പദ്ധതി 2018ല്‍ 10 മില്ല്യണ്‍ ടണ്ണായി കുറയ്ക്കാന്‍ അദാനി തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: