ലണ്ടന്‍: ലോക സമ്പദ് വ്യവസ്ഥ അടുത്ത വര്‍ഷത്തോടെ നൂറു ട്രില്ല്യന്‍ ഡോളറിന്റേതായി മാറുമെന്ന് പഠനം. മുന്‍പു പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി 2030 ഓടെ മാ്രതമേ അമേരിക്കയെ പിന്തള്ളി ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുകയുള്ളുവെന്നും ബ്രിട്ടീഷ് കണ്‍സള്‍ട്ടന്‍സി സെബറിന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
2028ല്‍ യുഎസിനെ മറികടന്ന് ചൈന ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയാകുമെന്നാണ് മുന്‍പ് പ്രവചിച്ചിരുന്നത്. അടുത്ത വര്‍ഷത്തോടെ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് ലോകത്തെ ഏഴാമത്തെ സാമ്പത്തിക ശക്തിയും 2023ല്‍ ബ്രിട്ടനെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയും ആകുമെന്നും റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നു.
നാണയപ്പെരുപ്പം (വിലക്കയറ്റം) ആണ് യുഎസിന് വലിയ തിരിച്ചടിയാകുന്നത്. ഇപ്പോള്‍ അവിടുത്തെ നാണയപ്പെരുപ്പം 6.8 ശതമാനമാണെന്നും റിപ്പോര്‍ട്ട് വിശദീകരിച്ച് സെബര്‍ ഡെപ്യൂട്ടി ചെയര്മാന് ഡഗ്ലസ് മക്വില്യംസ് പറഞ്ഞു. 2033 ഓടെ ജര്‍മ്മനി ജപ്പാനെ മറികടക്കും. 2036 ഓടെ റഷ്യ ലോകത്തെ ആദ്യ പത്തു സാമ്പത്തിക ശക്തികളില്‍ ഒന്നാകും. 2034ല്‍ ഇന്തോനേഷ്യ ലോകത്തെ ഒന്‍പതാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും പഠനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: