ലഖ്നൗ: ബിനാ-പങ്കി ബഹു ഉല്‍പ്പന്ന പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശിലെ ബിനാ റിഫൈനറി മുതല്‍ കാണ്‍പൂരിലെ പങ്കി വരെ നീളുന്ന പൈപ്പ് ലൈന്‍ ബിനാ റിഫൈനറിയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് മേഖലയെ സഹായിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മുന്‍കാലങ്ങളിലെ സമയനഷ്ടം നികത്താന്‍ ഉത്തര്‍പ്രദേശിലെ ഇന്നത്തെ ഇരട്ട എഞ്ചിന് ഗവണ്മെന്റ് ശ്രമിക്കുകയാണ്. ഞങ്ങള്‍ ഇരട്ട വേഗതയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കാണ്‍പൂരിലെ ജനങ്ങളെ അഭിസംഭോധന ചെയ്തു നരേന്ദ്ര മോദി പറഞ്ഞു. ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ പ്രതിച്ഛായയിലെ മാറ്റം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ ആയുധങ്ങള്‍ക്ക് പേരുകേട്ട ഒരു സംസ്ഥാനം ഇപ്പോള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും, സുരക്ഷാ സംഭാവനയുടെ ഭാഗമായ പ്രതിരോധ ഇടനാഴിയുടെ കേന്ദ്രമാണ്.
കാലതാമസം ഏതുമില്ലാതെ സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും പ്രധാനമന്ത്രി വ്യക്തമാക്കി. 356 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബിനാ-പങ്കി മള്‍ട്ടിപ്രൊഡക്ട് പൈപ്പ് ലൈന്‍ പദ്ധതിക്ക് പ്രതിവര്‍ഷം 3.45 ദശലക്ഷം മെട്രിക് ടണ്‍ ശേഷിയുണ്ട്. 1500 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിച്ച പദ്ധതി സംസ്ഥാനത്തിന്റെ പ്രതിച്ഛായ മാറ്റുന്നതില്‍ മുഖ്യപങ്കു വഹിക്കുമെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: