നമ്മുടെ നാട്ടില്‍ അത്ര പ്രചാരമില്ലാത്ത ഒരു പച്ചക്കറിയാണ് ലെറ്റസ്. വിദേശരാജ്യങ്ങളില്‍ സാലഡിലും, ബര്‍ഗ്ഗര്‍ തുടങ്ങി പല വിഭവങ്ങള്‍ക്കും ലെറ്റ്സ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ പൊതുവേ ഉപയോഗം വളരെക്കുറവാണ്.
നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ചീരയുടെ മറ്റോ ഒരു വകഭേദമാണ് ഈ ലെറ്റ്സ. ഇതില്‍ കാലറി വളരെക്കുറവാണ്. പഞ്ചസാരയുടെയും, കൊഴുപ്പിന്റെയും അളവും വളരെക്കുറവാണ്. ധാരളം വൈറ്റമിന്‍സ്, മിനറല്‍സും പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. വളരെ എളുപ്പം നമ്മുടെ വീടുകളില്‍ തന്നെ വളര്‍ത്താന്‍ സാധിക്കുന്ന ഒന്നാണ് ലെറ്റ്സ്. ഇതിന്റെ വിത്തുകള്‍ ഓണ്‍ലൈനിലും മറ്റും സുലഭമാണ്.
കൃഷി ചെയ്ത് ആഴ്ച്ചകള്‍ക്കുളളില്‍ തന്നെ ഇവ വളര്‍ന്ന് വിളവെടുപ്പിന് പാകമാകും. ഗ്രോ ബാഗുകളിലും മറ്റും ഇത് വളര്‍ത്താന്‍ സാധിക്കും. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയും, സെപ്തബര്‍ മുതല്‍ നവംബര്‍ വരെയുമാണ് ഇതിന്റെ കൃഷിക്ക് അമുയോജ്യമായ സമയം. നല്ല രീതിയില്‍ കൃഷി ചെയ്തെടുക്കുകയാണെങ്കില്‍ ആരോഗ്യത്തിന് ഉത്തമമായ ഒരു പച്ചക്കറി ആണ് ലെറ്റ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: