മുംബൈ : ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് പാമ്പുകടിയേറ്റു. പന്‍വേലിലെ സല്‍മാന്റെ ഫാം ഹൗസില്‍ നിന്നാണ് പാമ്പുകടിയേറ്റത്. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. ഡിസംബര്‍ 27ന് 56ാം ജന്മദിനം ആഘോഷിക്കാനിരിക്കേയാണ് സല്മാന് പാമ്പ് കടിയേല്‍ക്കുന്നത്.
ശനിയാഴ്ച്ച രാത്രിയോടെയാണ് പാമ്പുകടിയേല്‍ക്കുന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ നവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി വിട്ട അദ്ദേഹം നിലിവില്‍ പന്‍വേലിലെ ഫാം ഹൗസില്‍ വിശ്രമത്തിലാണ് താരം. ആരോഗ്യസ്ഥിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിശ്രമത്തില്‍ കഴിയുക മാത്രമാണെന്നും അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളിലും കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പം ഫാം ഹൗസിലാണ് താരം തന്റെ ജന്മദിനം ആഘോഷിക്കാറുള്ളത്. ഈ വര്‍ഷവും ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു.
ടൈഗര്‍ 3 ആണ് സല്‍മാന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന അടുത്ത ചിത്രം. രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായി, അന്തിം ദ ഫൈനല്‍ ട്രൂത്ത് എന്നിവയാണ് സല്‍മാന്റേതായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: