ന്യൂദല്‍ഹി: കുട്ടികള്‍ക്കുള്ള വാക്സിനേഷന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി മൂന്നു മുതലാണ് കുട്ടികള്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കുക. 15 വയസു മുതല്‍ 18 വയസുവരെയുള്ളവര്‍ക്കാണ് ആദ്യം വാക്സിന് നല്‍കുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനു പുറമെ ജനുവരി പത്തു മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) വിതരണം ചെയ്യും. പ്രതിരോധ കവചം കൂടുതല്‍ വിപുലമാക്കുമെന്നും അദേഹം വ്യക്തമാക്കി. കൊറോണയെ പ്രതിരോധിക്കാന്‍ രണ്ടു വാക്സിനുകള്‍ കൂടി ഉടന്‍ പുറത്തിറക്കും.
കൊറോണയെ ചെറുത്തതു പോലെ ഒമിക്രോണും ഇന്ത്യ പിടിച്ചുകെട്ടും. എല്ലാ പൗരന്മാര്ക്കും വാക്സിന് ഉറപ്പാക്കാന്‍ യുദ്ധകാലഅടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഏതുവലിയ മഹാമാരി ഉണ്ടായാലും ഭാരതം പിടിച്ചുകെട്ടും. ഒമിക്രോണെതിരെ ഭയം വേണ്ട. പക്ഷേ എല്ലാവരും ജാഗ്രതയും കരുതലും വേണം. രോഗവ്യാപനമുണ്ടായാല്‍ തടയാന്‍ രാജ്യം ശക്തമാണ്. വാക്സിന്റെ അധിക കരുതല്‍ രാജ്യത്തുണ്ട്.
വാക്സിന്റെ അധിക കരുതല്‍ രാജ്യത്തുണ്ട്. 18 ലക്ഷം ഐസൊലേഷന്‍ ബെഡുകളും 90 ലക്ഷം ഐസിയു കിടക്കകളും ഒരുക്കിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ കരുതലും രാജ്യം സ്വീകരിച്ചിട്ടുണ്ട്. എല്ലാ പൗരന്മാരുടെ സുരക്ഷയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
നേരത്തെ കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് ഡിസിജിഐ അനുമതി നല്‍കിയിരുന്നു. ഭാരത് ബയോട്ടെക്കിന്റെ കോവാക്സിനാണ് അനുമതി ലഭിച്ചത്. 12 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനാണ് അനുമതി. ഇതോടെ ഇന്ത്യയില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വക്സിനായി കോവാക്സിന്. നേരത്തെ സൈഡസ് കാഡിലയുടെ വാക്സിന് 12 വയസിന് മുകളിലുള്ള കുത്തികളില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: