അങ്കമാലി: കാലടിയില്‍ സിപിഐ-ഡിവൈഎഫ്ഐ സംഘര്‍ഷം. രണ്ടു സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. രോട്ടിച്ചോട് സ്വദേശികളായ സേവ്യര്‍,ക്രിസ്റ്റ്യന്‍ ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി.
സിപിഎം വിട്ട് പ്രവര്‍ത്തകര്‍ സിപിഐ യിലേക്കെത്തിയതില്‍ തര്‍ക്കമുണ്ടായിരുന്ന പ്രദേശത്താണ് അക്രമണമുണ്ടായത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും സമീപത്തുണ്ടായ വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു. ഏറ്റുമുട്ടിയത് ഇരുവിഭാഗത്തിലെയും ക്രിമിനല്‍ കേസ് പ്രതികളാണെന്ന് കാലടി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: