ന്യൂദല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം നാനൂറിലേക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ഇന്നലെ മാത്രം 20 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മഹാരാഷ്ട്രയില്‍ രാത്രി 9 മുതല്‍ പൊതുസ്ഥലത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
യുപിയിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഒമിക്രോണ്‍ വ്യാപനം രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാക്കാന്‍ ഇടയാക്കുമെന്ന് കാണ്‍പൂര്‍ ഐഐടിയുടെ പഠനം. ഫെബ്രുവരി മൂന്നോടെ മൂന്നാം തരംഗം പാരമ്യത്തില്‍ എത്തിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്കുന്നു.
കൊവിഡ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍)അഞ്ചു ശതമാനത്തിനു മുകളിലുള്ള രാജ്യത്തെ 20 ജില്ലകളില്‍ ഒന്‍പതെണ്ണവും കേരളത്തില്‍. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണിത്. കേരളത്തിലെ ടിപിആര്‍ 6.1 ആണെന്നും ഇത് ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: