പോത്തന്‍കോട്: ”വാപ്പയെ അടിക്കാന്‍ തുടങ്ങിയതോടെ ഷോക്കായിപ്പോയി, അവര്‍ ഒത്തിരിമോശമായി സംസാരിച്ചു. വാപ്പയെ അടിക്കല്ലേ എന്നുപറഞ്ഞപ്പോള്‍ എന്നെയും അടിച്ചു. പൊതുജനങ്ങളുടെ മുന്നില്‍ അസഭ്യം പറഞ്ഞു. ഇനിയും അക്രമം ഉണ്ടാകുമോ എന്ന പേടിയാണ്…” ബുധനാഴ്ച രാത്രി പോത്തന്‍കോട്ട് ഗുണ്ടാആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ വാക്കുകളാണിത്. ഗുണ്ടാസംഘങ്ങളെയും ക്രിമിനലുകളും അമര്‍ച്ച ചെയ്യാന്‍ പോലീസിന്റെ കാവല്‍ പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് പോത്തന്‍കോട്ട് വീണ്ടും ഗുണ്ടാ ആക്രമണമുണ്ടായിരിക്കുന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
മകളെ കണ്മുന്നിലിട്ട് മര്‍ദിച്ചതാണ് ഏറെ വിഷമിപ്പിച്ചതെന്ന് ആക്രമണത്തിനിരയായ പിതാവും പറയുന്നു. അവര്‍ വണ്ടി പിന്നോട്ടെടുക്കാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി. ആദ്യം പിന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പിന്നില്‍ വാഹനങ്ങളുണ്ടായിരുന്നു. എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ വാഹനത്തില്‍നിന്നിറങ്ങിവന്ന് മര്‍ദിച്ചു. അടിക്കല്ലേയെന്ന് പറഞ്ഞ മകളെയും ഉപദ്രവിച്ചു. എന്നെ അടിക്കല്ലേയെന്ന് മകള്‍ കരഞ്ഞുപറയുന്നുണ്ടായിരുന്നു.
ഒത്തിരിമോശമായാണ് അവര്‍ സംസാരിച്ചത്. വാപ്പയെ അടിച്ചു. പിന്നീട് എന്റെ സൈഡിലേക്ക് വന്ന് തോളിലും മുടിയിലും പിടിച്ചു. എന്നെ അടിച്ചു. ആ സമയത്തെല്ലാം വാപ്പയെയും അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. നല്ല ട്രാഫിക്കുണ്ടായിരുന്നു. നോര്‍മലായിട്ടാണ് ഞങ്ങള്‍ റോഡിലൂടെ പോയിരുന്നത്. അവരെ പ്രകോപിപ്പിച്ചിട്ടില്ല. സംഭവത്തില്‍ നീതി കിട്ടുന്നത് വരെ മുന്നോട്ടുപോകും. ആക്രമണത്തിനിരയായ പെണ്‍കുട്ടിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: