തിരുവനന്തപുരം: ബിഎംഎസ് നേതൃത്വം നല്കുന്ന മോട്ടോര്‍ ഫെഡറേഷനുകള്‍ സംസ്ഥാന വ്യാപകമായി ഡിസംബര്‍ 30ന് മൊട്ടോര്‍ തൊഴിലാളി പണിമുടക്ക് നടത്തുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കുക, പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുക, സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കുക, മോട്ടോര്‍ തൊഴിലാളികള്‍ക്ക് സബ്സിഡിനിരക്കില്‍ ഇന്ധനം നല്‍കുക, സിഎന്‍ജി വാഹനങ്ങളുടെ കാലിബ്രേഷന്‍ ട്രസ്റ്റ് കേരളത്തില്‍ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുക, വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കുന്നതെന്ന് കേരളാ പ്രൈവറ്റ് ബസ് ആന്റ് ഹെവി മസ്ദൂര്‍ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. രഘുരാജ്, കേരളാ ടാക്സി ആന്റ് ലൈറ്റ് മോട്ടോര്‍ മസ്ദൂര്‍ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദ് ആര് തമ്പി, കേരളാ പ്രദേശ് ഓട്ടോറിക്ഷ മസ്ദൂര്‍ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: