ന്യൂദല്‍ഹി: കരയില്‍ നിന്നും കരയിലെ ലക്ഷ്യങ്ങളിലേക്ക് തന്നെ വിക്ഷേപിക്കാന്‍ ആകുന്ന പുതുതലമുറ മിസൈല്‍, പ്രളയിന്റെ രണ്ടാമത് പരീക്ഷണ വിക്ഷേപണവും ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തീകരിച്ചു. തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന്റെ രണ്ടാമത് പരീക്ഷണം 2021 ഡിസംബര്‍ 23ന് ഒഡീഷ തീരത്തുള്ള ഡോ. എപിജെ അബ്ദുല്‍ കലാം ദ്വീപിലാണ് നടന്നത്.
ഇതാദ്യമായാണ് തുടര്‍ച്ചയായി ഒരു ബാലിസ്റ്റിക് മിസൈലിന്റെ രണ്ട് പരീക്ഷണങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നത്. ദൗത്യത്തിന്റെ എല്ലാ പ്രഖ്യാപിത ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ പരീക്ഷണത്തില്‍ സാധിച്ചു. മിസൈലിന്റെ രണ്ട് കണ്ഫിഗറേഷനിലുള്ള സംവിധാനങ്ങളുടെയും പരീക്ഷണം വിജയകരമായി.
അധിക ഭാരം വഹിച്ചുകൊണ്ട് മറ്റൊരു ദൂരത്തേക്ക് ആണ് ഇന്നത്തെ പ്രളയ് മിസൈല്‍ വിക്ഷേപണം നടന്നത്. മിസൈലിന്റെ കൃത്യത, പോര്‍മുനയുടെ പ്രഹരശേഷി എന്നിവ വിലയിരുത്തുന്നതിനായിരുന്നു ഇത്. കിഴക്കന്‍ തീരത്തെ വിവിധ ഭാഗങ്ങളിലും, ലക്ഷ്യസ്ഥാനങ്ങള്‍ക്ക് സമീപം സ്ഥാപിച്ചിരുന്ന കപ്പലുകളിലും വിന്യസിച്ചിരുന്ന ടെലിമെറ്ററി, റഡാര്‍, ഇലക്ട്രോഒപ്റ്റിക് ട്രാക്കിങ് സംവിധാനം അടക്കമുള്ള എല്ലാ സെന്‍സറുകളും ഉപകരണങ്ങളും വിക്ഷേപണം കൃത്യമായി നിരീക്ഷിച്ചു.
മിസൈലിന്റെ തുടര്‍ച്ചയായുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ഡിആര്‍ഡിഒ, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവരെ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: