പെരിങ്ങര: അപ്പര്‍കുട്ടനാട്ടിലേക്കുള്ള പ്രധാന പാതയായ സ്വാമി പാലം – കിടങ്ങറ റോഡിന്റെ പണികള്‍ അനന്തമായി നീളുന്നു. റോഡിന്റെ പ്രാരംഭ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല. സ്വാമി പാലം – മേപ്രാല്‍ – കിടങ്ങറ റോഡ് വികസനത്തിനായി 6.7 കോടി രൂപ മാസങ്ങള്‍ക്ക് മുന്‍പ് അനുമതി ലഭിച്ചെങ്കിലും കരാറുകാരുമായുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിട്ടില്ല.
സ്വാമി പാലം പൊളിച്ച്പുനര്‍ നിര്‍മ്മിക്കുന്ന പണികളാണ് ആദ്യ ടെന്‍ഡറില്‍ ഉണ്ടായിരുന്നത്. ഇതിന് വേണ്ടുന്ന മണ്ണു പരിശോധനയും നടന്നിരുന്നു. പിന്നീട് സ്വാമി പാലം മുതല്‍ മേപ്രാല്‍ പടിഞ്ഞാറ് ജില്ല അതിര്‍ത്തി വരെയായി ടെന്‍ഡര്‍ ചുരുക്കി. മേപ്രാല്‍ ജില്ലാ അതിര്‍ത്തി മുതല്‍ എസി റോഡിലെ കിടങ്ങറ വരെയുള്ള റോഡിന് തീരെ വീതി കുറവാണ്. ഈ സാഹചര്യത്തില്‍ നിന്നും വീതി കൂട്ടി ഉയര്‍ത്തിയെങ്കില്‍ മാത്രമെ വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയു. അതിന് നിലവിലെ ഫണ്ട് തികയില്ല. കൂടാതെ പാടശേഖരങ്ങളില്‍ നിന്ന് തോട്ടിലേക്കുള്ള നീരൊഴുക്ക് തടസപ്പെട്ടു കിടക്കുന്ന കലുങ്കുകള്‍ പൊളിച്ച് മാറ്റി വിപുലമാക്കേണ്ടതിട്ടുണ്ട്. എന്നാല്‍ സ്വാമി പാലം മുതല്‍ ജില്ലാ അതിര്‍ത്തി വരെയുള്ള ഭാഗങ്ങളില്‍ റോഡിന് വീതി കൂട്ടുമ്പോള്‍ സമീപത്തെ വീടുകളുടെ മതില്‍ കെട്ട് പൊളിച്ച് മാറ്റിയാല്‍ അത് നിര്‍മ്മിച്ച് കൊടുക്കേണ്ടി വരുന്ന ചുമതല പൊതുമരാമത്ത് വകുപ്പിനാണ്.
എന്നാല്‍ റോഡ് വികസനത്തിന് തടസങ്ങള്‍ ഒന്നുമില്ലെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ചാല്‍ റോഡ് പണികള്‍ ഉടനെ തുടങ്ങാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. അതേ സമയം രണ്ട് കനത്ത മഴ പെയ്താല്‍ അപ്പര്‍കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ഭീഷണിയാണ്. വര്‍ഷാദ്യം മുതല്‍ ഇതുവരെയായി 12 ഓളം വെള്ളം പൊങ്ങി ഇറങ്ങി പോയി.
ഇപ്പോള്‍ മഴ പെയ്താല്‍ പ്രദേശവാസികള്‍ക്ക് ആശങ്കയാണ്. ഇവിടെ ജീവിതം തന്നെ മതിയായി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രണ്ട് ദിവസം മഴപെയ്താല്‍ റോഡിലും വീടിന് സമീപത്തും വെള്ളക്കെട്ടാണ് ഇത് കാരണം പുറത്ത് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: