ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസനെ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ കേസ് എന്‍ഐഎയ്ക്ക് കൈമാറണണെന്ന് ഒബിസി മോര്‍ച്ച ദേശിയ പ്രസിഡന്റ് ഡോ. കെ. ലക്ഷ്മണ് ആവശ്യപ്പെട്ടു. രണ്‍ജീത് ശ്രീനിവാസന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താലിബാന് മോഡല്‍ അക്രമമാണ് നടന്നത്. കേരളത്തില്‍ വേരുറപ്പിച്ച മതഭീകരശക്തികള്ക്കെതിരെ ദേശീയ തലത്തില്‍ പ്രതിരോധം തീര്‍ക്കും. ഒബിസി മോര്‍ച്ച വസ്തുതാന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ബിജെപി ദേശീയ നേതൃത്വത്തിന് കൈമാറും. ദേശീയ പിന്നാക്ക ക്ഷേമ കമ്മീഷന് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൊലയാളികളോട് മൃദു സമീപനമാണ് പിണറായി സര്‍ക്കാരിന്.
കേരളത്തില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു. ജിഹാദി അക്രമികള്‍ രാപകല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടും പോലീസ് കാഴ്ചക്കാരാണ്. മുഖ്യമന്ത്രി ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാവിലെ ആലപ്പുഴ വെള്ളക്കിണറിലെ രണ്‍ജീതിന്റെ വീട്ടിലെത്തിയ ദേശിയ അധ്യക്ഷന്‍ രണ്‍ജീതിന്റെ അമ്മ വിനോദിനി, ഭാര്യ ലിഷ, മക്കള്‍ ഭാഗ്യ, ഹൃദ്യ, സഹോദരന് അഭിജിത്ത്, മറ്റു ബന്ധുക്കള്‍ എന്നിവരെ ആശ്വസിപ്പിക്കുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു. മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി യശ്പാല്‍ സുവര്‍ണ, ദേശിയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് എസ്. കൃഷ്ണന്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.എ. വി. അരുണ്‍ പ്രകാശ്, സതീഷ് പൂങ്കുളം, ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: