ന്യൂദല്‍ഹി: ഒബിസി മോര്‍ച്ച കേരള സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത്ത് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയതിനെതിരെ രാജ്യതലസ്ഥാനത്തും പ്രതിഷേധം. ജന്തര്‍മന്തറിലെ കേരളഹൗസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി ഒബിസി മോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
അഡ്വ. രണ്‍ജീത്ത് ശ്രീനിവാസനെ ആസൂത്രിതമായി കൊലപ്പെടുത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും ഉടന്‍ പിടികൂടണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ദല്‍ഹി നിയമസഭാ പ്രതിപക്ഷ നേതാവ് രാംവീര് സിങ് ബിദൂരി ആവശ്യപ്പെട്ടു. ഭരണകക്ഷിയായ സിപിഎമ്മും മുസ്ലീം ഭീകരസംഘടനകളും തമ്മിലുള്ള രഹസ്യധാരണയാണ് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സിപിഎം സര്‍ക്കാര്‍ മതഭീകരവാദികളെ സംരക്ഷിക്കുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒബിസി മോര്‍ച്ച ദല്‍ഹി സംസ്ഥാന കമ്മറ്റി പ്രസിഡന്റ് സന്തോഷ് പാല് അദ്ധ്യക്ഷനായി. ബിജെപി കേരള സെല്‍ ഭാരവാഹികളായ ശശി മേനോന്, സി. ശശിധരന്, എ. ഗോവിന്ദന്, ജയകുമാര്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. മോര്‍ച്ച ദല്‍ഹി സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: