ഗുവാഹത്തി: അസം-നാഗാലാന്റ് അതിര്‍ത്തിപ്രദേശമായ ബോകാജനില്‍ മയക്കമരുന്ന് കടത്തിന്റെ പറുദീസയായ കയ്യേറ്റ ഭൂമി അസം സര്‍ക്കാര്‍ തിങ്കളാഴ്ച ഒഴിപ്പിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ 3500 പേര് താമസിക്കുന്നുണ്ടായിരുന്നു. ഇവരെയെല്ലാം കുടിയൊഴിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
180ഓളം മുസ്ലിം കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. വര്‍ഷങ്ങളായി ഇവര്‍ ഇവിടെ ഏക്കര്‍കണക്കിന് സര്‍ക്കാര്‍ വനഭൂമി കയ്യടക്കി ജീവിക്കുകയായിരുന്നു. ഈ പ്രദേശം മയക്കമരുന്ന് കടത്തിന്റെ ഇടത്താവള പാതയായി മാറിയിരുന്നു. അതുവഴി അത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സങ്കേതമായും മാറി.
രണ്ട് മുസ്ലിം മാഫിയ തലവന്മാരായ ആസാദ് ഖാനും രാജന് അലിയുമാണ് ഇവിടുത്തെ വനഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കയ്യടക്കിയത്. പിന്നീട് അവര്‍ ആ ഭൂമി നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുകയോ വില്ക്കുകയോ ചെയ്തു. അസം-നാഗാലാന്റ് അതിര്‍ത്തിയിലെ ബൊകാജനിലെ കയ്യേറ്റഭൂമി അസം സര്‍ക്കാരും കര്‍ബി ആംഗ്ലോങ് ഓട്ടോണമസ് കൗണ്‍സിലും സംയുക്തമായാണ് ഒഴിപ്പിച്ചത്. ബൊകാജനിലെ ലഹോരിജന്‍ ദുഡു കോളനിയില്‍ തിങ്കളാഴ്ച നടത്തിയ കുടിയൊഴിപ്പിക്കലില്‍ വനം വകുപ്പ്, സിആര്‍പിഎഫ്, കര്‍ബി ആംഗ്ലോങ് ഓട്ടോണമസ് കൗണ്‍സില്‍, ജില്ലാ ഭരണകൂടം എന്നിവര്‍ സംയുക്തമായി പങ്കെടുത്തു.
കുടിയൊഴിപ്പിക്കല്‍ നീക്കം സമാധാനപരമായി നടത്താന്‍ ഈ പ്രദേശങ്ങളില്‍ മുന്‍കൂട്ടി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കുടിയൊഴിപ്പിക്കലില്‍ കയ്യേറ്റക്കാരെ ഈ പ്രദേശത്തുനിന്നും നീക്കി. ദുഡു കോളനിയിലെ700 മീറ്ററിനകത്തുള്ള കടകളും ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
ഈ പ്രദേശം മയക്കമരുന്ന് മാഫിയകളുടെ സങ്കേതമായിരുന്നുവെന്ന് മുഖ്യമന്ത്രി ഡോ.ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. അസം പൊലീസ് ഈ പ്രദേശത്ത് നിന്നും നിരവധി മയക്കമരുന്ന് കച്ചവടക്കാരെയും മാഫിയകളെയും അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രദേശം കുറ്റവിമുക്തമാക്കുകയാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ ഭൂമിയില്‍ 3500 പേര് താമസിക്കുന്നുണ്ടായിരുന്നു. ഇവരെയെല്ലാം കുടിയൊഴിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: