ന്യൂദല്‍ഹി : സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. കേന്ദ്രസര്‍ക്കാര്‍ ഇതിനായി പ്രത്യേക പാനലിനെ നിയമിക്കാനാണ് തീരുമാനം. അവരാണ് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുക.
സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉടലെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന എതിര്‍പ്പുകള്‍ എന്താണെന്ന് വിലയിരുത്തിയശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവലോകനത്തിനായി ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് റഫര്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ബില്ലിനെ പാര്‍ലമെന്ററി പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. സെലക്ട് കമ്മിറ്റിക്ക് ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടത്താമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി, എഐഎംഐഎം തുടങ്ങിയ പാര്‍ട്ടികളും എതിര്‍പ്പറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ എന്ത് ആവശ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബില്ല് സംബന്ധിച്ചുള്ള തീരുമാനം എടുക്കുന്നതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് ശൈശവ വിവാഹ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. ഇതു പ്രകാരമാണ് സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ഇന്ത്യയിലെ വിവാഹ പ്രായം 15 ആയിരുന്നത് 18 ആക്കി 1978ലാണ് ഉയര്‍ത്തിയത്. സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംശയാസ്പദമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: