അമ്പലപ്പുഴ: പിണറായിയുടെ പോലീസ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. പോപ്പുലര്‍ ഫ്രണ്ടിന് ഒരു നിയമം ആര് എസ് എസ് പ്രവര്‍ത്തകര്‍ക്ക് മറ്റൊരു നിയമം എന്നതാണ് പോലീസിന്റെ നയം. ആര്‍ടിപിസിആര്‍ ടെസ്റ്റ് വൈകി എന്ന കാരണം പറഞ്ഞാണ് വളരെ ആസൂത്രികമായി മൃതദേഹം വിട്ടുനല്‍കാന്‍ തയാറാകാതെ പോലീസ് ഒത്തുകളിച്ചത് . എന്നിട്ടും പ്രവര്‍ത്തകര്‍ കാണിക്കുന്ന സംയമനം ദൗര്‍ബല്യമായി പോലീസുകാര്‍ കാണരുതെന്നും സുരേന്ദ്രന് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് നാളെ കേരളത്തിലെത്തും. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസിന്റെ ഭൗതികദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കും, കുടുംബാഗങ്ങളെയും സന്ദര്‍ശിക്കും. കേരളാ പോലീസിനോടും കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് തേടും.
കൃത്യമായ ആസൂത്രണത്തോടെയാണ് മതഭീകരവാദികള്‍ രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്. പന്ത്രണ്ടംഗ സംഘം ആറു ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. വീട്ടിലേക്കുള്ള പ്രധാന വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് അക്രമികള്‍ എത്തിയത്. ഇവര്‍ വാഹനങ്ങളില്‍ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭ്യമായി. രാവിലെ ആറിന് മകളെ ട്യൂഷന് അയച്ച ശേഷം വീട്ടിലെ ഹാളിലിരുന്ന് പത്രം വായിക്കുകയായിരുന്നു രണ്‍ജിത്ത്. ഇതെ സമയം അതിക്രമിച്ച് കയറി സംഘം കശാപ്പുകാര്‍ ഉപയോഗിക്കുന്ന കൂടം പോലുള്ള ആയുധം ഉപയോഗിച്ച് തലയ്ക്കും, മുഖത്തിനും അടിയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് അമ്മയും ഭാര്യയും, ഇളയ കുട്ടിയും ഓടിയെത്തിയപ്പോഴേക്കും ഇവരെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. തല പൂര്‍ണമായും തകര്‍ന്നിരുന്നു. വീട്ടുപകരണങ്ങള്‍ കാര്‍ എന്നിവയും തകര്‍ത്തു. പരിസരവാസികള്‍ ഓടിക്കൂടിയാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഇറച്ചിവെട്ടുകാര്‍ ഒറ്റയടിക്ക് കന്നുകാലികളെ കൊലചെയ്യുന്ന രീതിയിലായിരുന്നു അക്രമം. കണ്മുന്നില് പ്രീയപ്പെട്ടവന് ക്രൂരമായി അക്രമിക്കപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് അമ്മയും ഭാര്യയും മോചിതരായിട്ടില്ല. അച്ഛന് ശ്രീനിവാസന് ഏതാനും വര്‍ഷം മുമ്പാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: