ന്യൂദൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൻ കീഴിൽ കേരളം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നുവെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ. പോപ്പുലർ ഫ്രണ്ടിന്റെ കൊലപാതകരാഷ്ട്രീയം വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും ജെ.പി.നദ്ദ ആരോപിച്ചു.
ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയും പിണറായി സർക്കാരിനെ ശക്തമായി വിമര്‍ശിച്ചു. കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്നും, സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ആഭ്യന്തരമന്ത്രി തയ്യാറാകണമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ഇസ്ലാമികവത്കരണം ലക്ഷ്യമാക്കിയ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു.
ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ആശയപരമായി ഇല്ലായ്മ ചെയ്യാനുള്ള താവളമായി ഈയിടെ കേരളം മാറുകയാണെന്ന് ബിജെപി ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ഡോ. കെ. ലക്ഷ്മണും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: