ആലപ്പുഴ:ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസനെ എസ്.ഡി. പി.ഐ തീവ്രവാദികൾ വെട്ടിക്കൊന്നു. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം മുൻ സ്ഥാനാർത്ഥിയും ആലപ്പുഴ ബാറിലെ അഭിഭാഷകനുമായിരുന്നു രഞ്ജിത്ത്. ആലപ്പുഴ നഗരത്തിലുള്ള വീട്ടിലെത്തിയാണ് അക്രമം.
ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: