ചില അവസരങ്ങള്‍ ചിലരെയും അവരുടെ സംസ്കാരത്തെയും നമുക്കു കാട്ടിത്തരും. അത്തരമൊരു അവസരം നമുക്കു മുമ്പിലൂടെ കണ്ണീര് വാര്‍ത്തു കടന്നുപോയി. സംയുക്ത സേനാധിപനായ ജനറല്‍ ബിപിന്‍ റാവത്തും സഹപ്രവര്‍ത്തകരും കോപ്റ്റര്‍ അപകടത്തില്‍ നഷ്ടമായ വാര്‍ത്ത ഹൃദയവ്യഥയോടെയാണ് രാജ്യം കേട്ടത്.ഇന്നേവരെ അദ്ദേഹത്തെ കാണാത്തവരും കേള്‍ക്കാത്തവരും പ്രാര്‍ത്ഥനയില്‍ മുഴുകി കഴിയവെ ചിലര്‍ മതിമറന്നാഹഌദിച്ചു.
രാജ്യത്തിന്റെ മൊത്തം ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ആശ്വാസ തീരം തേടേണ്ടതിനു പകരം, വിദ്വേഷവും പകയും കലര്‍ന്ന മ്ലേച്ഛവികാരത്തിന്റെ തിറയാട്ടമാണ് നമുക്കു കാണാനായത്. ഒരുതരം ഉന്മാദത്തിന്റെ ലഹരിയില്‍ അവരെന്തൊക്കെ ചെയ്തു എന്നതിനെക്കുറിച്ച് ഇന്നും വ്യക്തമായ വിവരം കിട്ടിയിട്ടില്ല.
സോഷ്യല്‍മീഡിയ വഴി അത്തരം ശക്തികള്‍ നടത്തിയ വിദ്രോഹ പ്രവര്‍ത്തനങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ഫലം എന്താവുമായിരുന്നെന്ന് വെറുതെയൊന്ന് ആലോചിച്ചാല്‍ മതി. നമുക്കു സ്വസ്ഥമായി കിടന്നുറങ്ങാന്‍ കണ്ണിലെണ്ണയൊഴിച്ച് കാവല്‍ നില്ക്കുന്ന സേനയുടെ സമുന്നത മേധാവി ഒരു ദുരന്തത്തില്‍പ്പെടുമ്പോള്‍ കണ്ണീര്വാര്ത്തില്ലെങ്കിലും ഒരു മിനിട്ട് മൗനമാചരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയെ എന്തുപേരിട്ടു വിളിക്കും. രാജ്യസ്നേഹവും രാജ്യദ്രോഹവും എന്തെന്ന് ഈയൊരൊറ്റ സംഭവത്തിലൂടെ നമുക്കു മനസ്സിലാക്കാനായി എന്നതാണ് എടുത്തു പറയേണ്ടത്. അന്യ രാജ്യം സ്വപ്നംകണ്ട് സ്വന്തം രാഷ്ട്രത്തെ ഒറ്റിക്കൊടുക്കാന്‍ ക്വട്ടേഷനെടുത്ത ശക്തികളെ എങ്ങനെയാണ് നമുക്കു നേരിടാനാവുക. സ്വന്തം രാജ്യത്തെ പ്രിയപ്പെട്ട സേനാ നേതാവിന്റെ വിയോഗത്തില്‍ ആഹ്ലാദിക്കുന്നവര്‍ നാളെ അന്യരാജ്യം ആക്രമിക്കാന്‍ വരുമ്പോള്‍ അവര്‍ക്കൊപ്പം ചേരില്ലെന്ന് എങ്ങനെ പറയാനാവും? പുതുമഴ പെയ്തു കഴിഞ്ഞ് ദിവസങ്ങള്‍ക്കകം പലതരം ചെടികള്‍ മുളച്ചു വരുന്നത് കണ്ടിട്ടില്ലേ? വേനല്‍ക്കാലത്ത് അത്തരം ഏതെങ്കിലും കളകളുടെയോ ചെടികളുടെയോ സൂചന ഉണ്ടാവാറുണ്ടോ? അതേപോലെയാണ് ഛിദ്രശക്തികളും. നമുക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നടക്കുമെങ്കിലും അവസരം കിട്ടുമ്പോള്‍ കഠാരമുനയാഴ്ത്തും. കൂനൂര്‍ ദുരന്തശേഷം പറയാതെ പറയുന്നതും കാണാതെ കാണുന്നതും അതാണ് എന്നത് ചൂണ്ടിക്കാട്ടാതെ വയ്യ. അവസരം കാത്തിരിക്കുന്ന’ സ്ലീപിങ്സെല്ലുകള്’ സജീവം. അപായ സൂചനയുടെ ഓറഞ്ച് അലര്‍ട്ട് കിട്ടിക്കഴിഞ്ഞു.
ഇവിടെ ബഹുമാന്യ ബിപിന്‍ റാവത്തോ മറ്റ് അംഗങ്ങളോ എന്നതല്ല പ്രശ്നം. ഈ നാടിന്റെ സ്വത്വത്തിന് സംഭവിച്ച നഷ്ടത്തെ എങ്ങനെ കാണുന്നു എന്നതാണ്, എങ്ങനെ മുതലെടുക്കുന്നു എന്നതാണ്. ‘ചോറിങ്ങും കൂറങ്ങും’ എന്ന തരത്തില്‍ പെരുമാറുന്നവരോട് ഇനിയങ്ങോട്ടുള്ള സമീപനത്തെക്കുറിച്ച് കൃത്യമായ നിലപാടുകള്‍ സ്വീകരിക്കാന്‍ നാം നിര്‍ബ്ബന്ധിതരാവുകയാണ്. അത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു. നടേപറഞ്ഞതു പോലെ നിര്‍ണായകമായ അവസരത്തിലെ സ്വഭാവവും രീതികളും ഒരാളെ ശരിക്കു മനസ്സിലാക്കാന്‍ ഉപകരിക്കുന്നു എന്ന് വ്യക്തമാവുകയാണ്. ഇതൊരു തിരിച്ചറിവായി നാം ഹൃദയത്തില്‍ സൂക്ഷിച്ചേ മതിയാവൂ. ഇല്ലെങ്കില്‍ സുപ്രധാന സമയത്ത് ബോംബ് സ്ഫോടനത്തില്‍ ചിതറിത്തെറിക്കുന്ന അവസ്ഥയുണ്ടാവും.
ഒരു സ്മൈലിയിലോ മറ്റേതെങ്കിലും സൂചനയിലോ തകര്‍ന്നു പോവുന്നതല്ല നമ്മുടെ മാനാഭിമാനമെങ്കിലും നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലെ ഇടപെടല്‍ വഴി ശത്രുമനസ്കര്ക്ക് തുറന്നു കിട്ടുന്ന വാതിലുകള്‍ അപകടകരമായ തുടര്‍ സംഭവഗതികള്‍ക്ക് വഴിവെയ്ക്കും.ഏതു സുരക്ഷാമതിലിലും വിള്ളലുണ്ടാക്കാന്‍ അതിനു കഴിയും. ഇതിന്റെ കൂടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്.
ഛിദ്രവാസനകള്‍ക്കും തീവ്ര നിലപാടുകള്‍ക്കും വെള്ളവും വളവും നല്‍കുന്നത് നിക്ഷിപ്ത താല്പര്യമുള്ള ഭരണക്കാരാണ്. ദൈവത്തിന്റെ നാട്ടിലെ കാട്ടാള ഭരണമാണ് ഇത്തരം ശക്തികള്‍ക്ക് കരുത്ത്. ഒരുതരത്തിലുള്ള വൈറസ് ഭരണമാണ് നടക്കുന്നത്. സ്വാര്‍ത്ഥതയുടെ പ്രഭവ കേന്ദ്രമാണല്ലോ വൈറസ്. അതിന് സ്ഥാനമുറപ്പിക്കാന്‍ ശരീരത്തിന്റെ മൊത്തം പ്രതിരോധശേഷിയും തകര്‍ത്തെറിയുന്നു. തങ്ങളുടെ ഭരണമുറപ്പിക്കാന്‍ ഇടതു സര്‍ക്കാരും ചെയ്യുന്നത് അതു തന്നെ. അത്തരക്കാരുടെ ഇഷ്ട തോഴരായി മുമ്പേ സൂചിപ്പിച്ച ഛിദ്രശക്തികളും കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ണ്ണം. ഇത്തരം വൈറസ് ബാധാ ഭരണത്തെയും മറ്റപകടങ്ങളെയും തടയാനുള്ള വാക്സിന് നമ്മുടെ കൈയിലുണ്ട്. അതത്രേ ജാഗ്രത. കൊറോണ വൈറസിനെതിരെയുള്ള ഫിസിക്കല്‍ വാക്സീന് ഇവിടെ നമുക്കൊന്ന് മാറ്റിപ്പിടിക്കാം. പിടിക്കാം എന്നല്ല, പിടിച്ചേ തീരൂ. അതാണ് മെന്റല്‍ വാക്സീന്! എന്നുവച്ചാല്‍ നിതാന്ത ജാഗ്രത. അത് ഒന്നുകൂടി ഓര്‍മപ്പെടുത്താനുള്ള അവസരമായി ജനറല്‍ ബിപിന്‍ റാവത്തിന്റെയും സഹപ്രവര്‍ത്തകരുടെയും പൊടുന്നനെയുള്ള വേര്‍പാടിനെ കണക്കാക്കാം. അവര്‍ക്ക് കരളില്‍ കുറിച്ചിടുന്ന ബാഷ്പാഞ്ജലിയേകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: