കായംകുളം: വിവാഹ വാർഷിക പാർട്ടിക്കിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. കായംകുളം പുതുപ്പള്ളി മഠത്തിൽ ഹരികൃഷ്ണൻ(39) ആണ് മരിച്ചത്. മദ്യസൽക്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിന് പിന്നിലെ കാരണം. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെയാണ് സംഭവം. ജോമോന്റെ വിവാഹ വാർഷികം ഭാര്യ വീട്ടിൽ വച്ച് നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. ജോമോൻ ഭാര്യാമാതാവിനെ മർദ്ദിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഹരികൃഷ്ണനുമായി സംഘർഷം ഉണ്ടാകുന്നത്. കുത്തേറ്റ ഹരികൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: