കൊച്ചി: പാര്‍ട്ടി പ്രവര്‍ത്തകരായി നടിക്കുന്നവരില്‍ വലിയൊരു വിഭാഗം പോപ്പുലര്‍ ഫ്രണ്ടുകാരും എസ്ഡിപിഐകാകരുമാണെന്ന് സിപിഎം ബന്ധം ഉപേക്ഷിച്ച മുന്‍ ജില്ലാ കമ്മിറ്റി അംഗം പിഎന്‍ ബാലകൃഷ്ണന്. സിപിഎം എറണാകുളം ജില്ലാ നേതൃത്വത്തിലുള്ളവര്‍ വര്‍ഗീയവാദികള്‍ക്ക് പിന്തുണ നല്കി. പാര്‍ട്ടിയില്‍ വലിയ തോതില്‍ പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞുകയറ്റക്കാരാണെന്നും ബാലകൃഷ്ണന് വെളിപ്പെടുത്തി.
ഇതിനെതിരെ സംസാരിച്ച തന്നെ വര്‍ഗീയവാദി സംഘങ്ങള്‍ ചേര്‍ന്ന് വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചു. അതിനേയും ജില്ലാ നേതൃത്വം പിന്തുണച്ചാതായി ബാലകൃഷ്ണന് വാര്‍ത്താ ചാനലിന് ന്ല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് പി.എന്‍. ബാലകൃഷ്ണന് സിപിഎം വിട്ടത്. കവളങ്ങാട് മുന്‍ ഏരിയാ സെക്രട്ടറിയാണ് ബാലകൃഷ്ണന്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പടെയുള്ളവര്‍ വേദിയില്‍ ഇരിക്കേയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതില്‍ പരസ്യമായി പ്രതിഷേധവുമായി ബാലകൃഷ്ണന് വേദിയില്‍ നിന്നും ഇറങ്ങിപ്പോയി
പിന്നീട് പാര്‍ട്ടി വിടുന്നുവെന്ന് അറിയിക്കുകയായിരുന്നു. പി.എന്‍. ബാലകൃഷ്ണനെ കൂടാതെ കെ എം സുധാകരന്, ഗോപി കോട്ടമുറിക്കല്‍ എന്നിവരെയും ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: