എരുമേലി: പരമ്പരാഗത കാനന പാത തുറക്കണമെന്ന വിശ്വാസികളുടെ ആവശ്യത്തെ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ഇരമ്പി. ഹിന്ദുവിരുദ്ധ നിലപാടില്‍ പ്രതിഷേധിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് വ്യാഴാഴ്ച എരുമേലിയില്‍ എത്തിയത്.
രാവിലെ എരുമേലി ശ്രീധര്മ്മശാസ്താക്ഷേത്രാങ്കണത്തില് നാളീകേരമുടച്ചും ശരണ മന്ത്രങ്ങളുമായാണ് കാനനപാതയിലേക്കുള്ള യാത്ര ആരംഭിച്ചത്. പേട്ടതുള്ളല്‍ പാതയിലൂടെ കൊച്ചമ്പലത്തിലെത്തി പ്രദക്ഷിണത്തിന് ശേഷമാണ് പരമ്പരാഗത കാനനപാതയിലൂടെ സംഘം യാത്രയായത്. എരുമേലിയിൽ നിന്നും അഞ്ച് കിലോമീറ്ററോളം കാല്‍നടയായി യാത്ര ചെയ്ത് ഇരുമ്പൂന്നിക്കരയില്‍ എത്തിയ പ്രവര്‍ത്തകര്‍ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ സ്വീകരണം നല്കി.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്, ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറിമാരായ എസ്. മനോജ്, എം.ജി. രവീന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്, സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അമ്പോറ്റി, പിആര്‍ഒ അഡ്വ.ജയന്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് വി.ആര്. രതീഷ്, വിശ്വഹിന്ദു പരിഷത്ത് എരുമേലി പ്രഖണ്ഡ് സെക്രട്ടറി എന്‍.ആര്. വേലുക്കുട്ടി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര് രാജശേഖരന്, സംഘടനാ സെക്രട്ടറി ഗിരീഷ്, എന്‍.എസ്.സുദര്ശനന്, ഹരികൃഷ്ണന് കനകപ്പലം, കെ.വി. രാജീവ്, ജി. സജീവന്, ആര്. രാജേഷ്, കെ.ജി. രാജേഷ്, ബിന്ദു മോഹനന്, അനിത പൂഞ്ഞാര്‍ എന്നിവര്‍ നേതൃത്വം നല്കി. കോട്ടയം എഎസ്പി എസ്. സുരേഷ് കുമാര്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന്, എരുമേലി എസ്എച്ച്ഒ മനോജ് മാത്യു, എസ് ഐ എം.എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: