കൊച്ചി : ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പി.എന്‍. ബാലകൃഷ്ണന് സിപിഎം വിട്ടു. സിപിഎം കവളങ്ങാട് മുന്‍ ഏരിയാ സെക്രട്ടറിയാണ് ബാലകൃഷ്ണന്. ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് പി.എന്‍. ബാലകൃഷ്ണന് പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പടെയുള്ളവര്‍ വേദിയില്‍ ഇരിക്കേയാണ് ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതില്‍ പരസ്യമായി പ്രതിഷേധവുമായി ബാലകൃഷ്ണന് സമ്മേളനവേദിയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
തന്നെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് അകാരണമായി ഒഴിവാക്കിയതാണ്. ഇതില്‍ പ്രതിഷേധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് പാര്‍ട്ടി വിടുന്നുവെന്ന് അറിയിക്കുകയായിരുന്നു. പി.എന്‍. ബാലകൃഷ്ണനെ കൂടാതെ കെ എം സുധാകരന്, ഗോപി കോട്ടമുറിക്കല്‍ എന്നിവരെയും ഒഴിവാക്കി.
അതേസമയം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എന്‍. മോഹനന് തുടരും. ചില ആളുകള്‍ ഒഴിവായാല്‍ മാത്രമേ മറ്റു ചില ആളുകള്‍ക്ക് വരാന്‍ കഴിയൂ എന്നാണ് ബാലകൃഷ്ണന് പാര്‍ട്ടി വിട്ടതിനോട് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്.
ടി.കെ. മോഹനന്, കെ ജെ ജേക്കബ്, എം.പി. പത്രോസ്, പി എം ഇസ്മയില്‍, പി.ആര്. മുരളീധരന്, എം സി സുരേന്ദ്രന്, ജോണ്‍ ഫെര്‍ണാണ്ടസ്. കെ.എന്‍. ഉണ്ണികൃഷ്ണന്, പി.എന്‍. സീനുലാല്‍, സി.കെ. പരീത്, കെ.എന്‍. ഗോപിനാഥ്, വി.എം. ശശി, എം. അനില്‍കുമാര്‍, എം.ബി. സ്യമന്തഭദ്രന്‍, പി എസ് ഷൈല, കെ എ ചാക്കോച്ചന്, ഇ.പി. സെബാസ്റ്റിയന്, കെ. തുളസി, സി.ബി. ദേവദര്‍ശനന്‍, എം.കെ. ശിവരാജന്, കെ.വി. ഏലിയാസ്, വി. സലീം, ആര്. അനില്‍കുമാര്‍, ടി. സി. ഷിബു, എസ്. സതീഷ്, പുഷ്പാദാസ്, ടി. ആര് ബോസ്, എം ബി ചന്ദ്രശേഖരന്, ടി വി അനിത, കെ കെ ഷിബു, കെ എം റിയാദ്, കെ എസ് അരുണ്‍കുമാര്‍, എ എ അന്‍ഷാദ്, പ്രിന്‍സി കുര്യാക്കോസ്, എന്‍ സി ഉഷാകുമാരി, പി എ പീറ്റര്‍, ഷാ ജി മുഹമ്മദ്, എ പി ഉദയകുമാര്‍, കെ ബി വര്‍ഗീസ്, സി കെ വര്‍ഗീസ്, സി കെ സലീം കുമാര്‍, എം കെ ബാബു, പി ബി രതീഷ്, എ ജി ഉദയകുമാര്‍, എ പി പ്രനില്‍ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: