അഡ്്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്് ഇന്ന് ആരംഭിക്കും. ദിന- രാത്രി മത്സരമാണിത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ മികച്ച റെക്കോഡുള്ള ഓസ്ട്രേലിയക്കെതിരെ വിജയം പിടിക്കാനുള്ള ഒരുക്കത്തിലാണ് ജോ റൂട്ടിന്റെ ഇംഗ്ലീഷ് പട. ഇന്ത്യന്‍ സമയം രാവിലെ 9.30 ന് കളി തുടങ്ങും.
ബ്രിസ്ബണിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഓസ്ട്രേലിയ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. പരമ്പരയില്‍ തിരിച്ചുവരാന്‍ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്. ആദ്യ ടെസ്റ്റില്‍ നിന്ന് തഴയപ്പെട്ട പേസര്‍മാരായ ജിമ്മി ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും തിരിച്ചെത്തിയത് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്കുന്നു.
ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ്വേട്ടക്കാരാണ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും. ഇരുവരും ചേര്‍ന്ന് 1156 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇവര്‍ വിട്ടുനിന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് തോറ്റു.
പിങ്ക്ബോള്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് മികച്ച റെക്കോഡാണുള്ളത്. ഇതുവരെ കളിച്ച എട്ട് പിങ്ക്ബോള്‍ ടെസ്റ്റിലും ഓസ്ട്രേലിയ വിജയം നേടിയിട്ടുണ്ട്. അതേസമയം, ഇംഗ്ലണ്ട് ഒരു പിങ്ക് ടെസ്റ്റില്‍ മാത്രമാണ് വിജയിച്ചത്. മൂന്ന് പിങ്ക് ടെസ്റ്റുകള്‍ തോറ്റു. ഈ വര്‍ഷമാദ്യം ഇന്ത്യക്കെതിരെ നടന്ന പിങ്ക്ബോള്‍ ടെസ്റ്റിലാണ് ഇംഗ്ലണ്ട് അവസാനമായി തോറ്റത്. പത്ത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ഓസ്ട്രേലിയയും വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ കളിച്ച പേസര്‍ ജോഷ് ഹെയ്സല്‍വുഡ് പരിക്കിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ കളിക്കുന്നില്ല. പകരം പേസര്‍ ജെ റിച്ചാര്‍ഡ്സണെ ഉള്‍പ്പെടുത്തി. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കും പരിക്ക്് പ്രശ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: