മുംബൈ: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വാര്‍ത്ത സമ്മേളനത്തില്‍ പരസ്യമായി തള്ളിപ്പറഞ്ഞ് വിരാട് കോഹ്ലി. ഇന്ത്യന്‍ ടീമിന്റെ ടി20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും തന്നോട് ആവിശ്യപ്പെട്ടില്ല. ടി20 നായകസ്ഥാനം ഒഴിയുകയാണെന്ന് ബിസിസിഐയെ നേരത്തെ അറിയിച്ചിരുന്നു. അത് അവര്‍ സ്വീകരിക്കുകയാണ് ചെയ്തത്. ടി20 നായകസ്ഥാനം ഒഴിയില്ലെന്ന് ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ ഏകദിന നായകനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഒഴിയാന്‍ തയ്യാറാണെന്നും അദേഹം പറഞ്ഞു.
വിരാട് ടി20 നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ നായകസ്ഥാനം ഒഴിയരുതെന്ന് ഞാന്‍ വ്യക്തിപരമായി അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് പരസ്യമായി തള്ളിയാണ് കോഹ്ലി പത്രസമ്മേളനം നടത്തിയത്.
ഞാന്‍ ഏകദിന നായകനായി തുടരുന്നതില്‍ സെലക്ടര്‍മാര്‍ത്ത് താല്‍പ്പര്യമില്ലെങ്കില്‍ സ്വയം മാറാന്‍ തയ്യാറായിരുന്നു. ഏകദിന നായക പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം എന്നെ നേരത്തെ അറിയിച്ചില്ല. മീറ്റിംഗ് തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പാണ് അവര്‍ ബന്ധപ്പെട്ടത്. അവിടെ ഒരുതരത്തിലുള്ള ആശയവിനിമയവും ഉണ്ടായില്ല.
ചീഫ് സെലക്ടര്‍ ടെസ്റ്റ് ടീമിനെ കുറിച്ച് സംസാരിച്ചു. എന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതായി കോള്‍ അവസാനിപ്പിക്കുന്നതിന് മുമ്പായി പറഞ്ഞുവെന്ന് ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ കോഹ്ലി പറഞ്ഞു. കോഹ്ലിയുടെ പത്രസമ്മേളന്നിനെതിരെ ബിസിസിഐ എന്തു നടപടിയെടുക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: