അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് നാളെ അഡ്ലെയ്ഡില് തുടക്കം. രാത്രിയും പകലുമായാണ് മത്സരം. ആദ്യ മത്സരത്തില്‍ തോറ്റ ഇംഗ്ലണ്ട് തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്.
പിങ്ക് ബോള്‍ ടെസ്റ്റ് മത്സരങ്ങളില്‍ അപരാജിത റെക്കോഡുള്ള ടീമാണ് ഓസ്ട്രേലിയ. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളിലും വിജയിച്ചു. ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാകും ഓസ്ട്രേലിയ അഡ്ലെയ്ഡില് ഇറങ്ങുക. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കും. ഒലെ റോബിന്‍സണ്‍, മാര്‍ക് വുഡ്, ക്രിസ് വോക്സ് താരങ്ങളില്‍ രണ്ട് പേര് പുറത്തുപോകാനാണ് സാധ്യത. സ്പിന്നര്‍ ജാക്ക് ലീച്ചും രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയില്ല. ഓസ്ട്രേലിയന്‍ നിരയില്‍ ജോഷ് ഹെയ്സല്‍വുഡ് കളിച്ചേക്കില്ല. പരിക്കിന്റെ പിടിയിലായ താരത്തിന്റെ കാര്യം സംശയത്തിലാണെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: