മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് നിലനില്‍ക്കുമോയെന്ന് മുംബൈ ദിന്‍ദോഷി കോടതി നാളെ പരിശോധിക്കും. കേസ് തിങ്കളാഴ്ച പരിഗണിച്ചെങ്കിലും ബിനോയ് എത്താത്തതിനാല്‍ നാളത്തേക്ക് മാറ്റുകയായിരുന്നു. വിവാഹ വാഗ്ദാനം
നല്കി തന്നെ പീഡിപ്പിച്ചുവെന്നും ബിനോയിയില്‍ തനിക്ക് കുട്ടിയുണ്ടെന്നും കാട്ടി യുഎഇയിലെ ഡാന്‍സ് ബാറിലെ ഡാന്‍സറായ ബീഹാര്‍ സ്വദേശിനിയാണ് പരാതി നല്‍കിയിരുന്നത്. കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലവും നാളെ കോടതി പരിശോധിക്കും. ഇത് ഇതുവരെ പുറത്തുവന്നിട്ടില്ല. വിദേശത്ത് പോകാന്‍ അനുമതി തേടി ബിനോയ് നല്കിയ ഹര്‍ജി കോടതി പരിഗണിച്ചിട്ടില്ല. യുവതിക്കും കുട്ടിക്കും നീതി ലഭിക്കുംവരെ പൊരുതുമെന്ന് പരാതിക്കാരിയുടെ അഭിഭാഷകന് പ്രശാന്ത് പോപ്ലെ പറഞ്ഞു.
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിടുന്നതില്‍ ആശങ്കയില്ലെന്ന് നേരത്തെ ബിനോയ് കോടിയേരി വ്യക്തമാക്കിയിരുന്നു. തന്റെ മകന്റെ പിതൃത്വത്തെ മുന്‍നിര്‍ത്തിയുള്ള ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് സാരംഗ് കോട്ട്വാള് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബിനോയിയും യുവതിയും കുട്ടിയും ചേര്‍ന്നുള്ള ചിത്രങ്ങളടക്കം പുതിയ തെളിവുകളും പരാതിക്കാരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഡിഎന്‍എ. ഫലം പൊലീസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2020 ഡിസംബര്‍ ഒന്‍പതിനാണ് ഓഷിവാര പൊലീസ് ഫലം സമര്‍പ്പിച്ചത്. കേരളത്തില്‍ അനുപമയുടെ കുഞ്ഞിനെ ഡിഎന്‍എ ഫലത്തിലൂടെ തിരിച്ച് കിട്ടിയെന്ന വാര്‍ത്ത അറിഞ്ഞാണ് ബിഹാര്‍ സ്വദേശി ബോംബെ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. തനിക്കും ഡിഎന്‍എ കേസില്‍ നീതിവേണമെന്ന് അവരുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: