കോട്ടയം : നിയമ വിരുദ്ധമായി വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് നല്കല് മാത്രമല്ല ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സര്‍വ്വകലാശാലയുടെ ദൈനംദിന കാര്യങ്ങളില്‍ കെ.ടി. ജലീല്‍ ഇടപെട്ടിരുന്നതായി മുന്‍ രജിസ്ട്രാര്‍. അദാലത്ത് നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് നല്കാന് ശുപാര്‍ശ ചെയ്തത് വന്‍ വിവാദം ആയിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ലഹരി ബോധവല്‍ക്കരണത്തിന് സര്‍വകലാശാല നിര്‍മിച്ച സിനിമയ്ക്ക് ജലീല്‍ നേരിട്ട് ഇടപെട്ട് പ്രദര്‍ശനാനുമതി നിഷേധിച്ചതായി മുന്‍ രജിസ്ട്രാര്‍ എം.ആര്. ഉണ്ണി വെളിപ്പെടുത്തി. സര്‍വ്വകലാശാലയുടെ ദൈനദിന കാര്യങ്ങളില്‍ നിരന്തരം മന്ത്രിയോ ദൂതന്മാരോ നിരന്തരം ഇടപെടലുകള്‍ നടത്തിയിരുന്നു. എതിര്‍ത്തപ്പോള്‍ മന്ത്രിക്ക് തന്നോട് വ്യക്തി വിരോധമായി. പ്രായപരിധിയുടെ പേരില്‍ രജിസ്ട്രാര്‍മാരെ ഒറ്റദിവസം കൊണ്ട് പിരിച്ചുവിട്ട ജലീലിന്റെ നടപടിക്ക് പിന്നിലും വ്യക്തിവിരോധം മാത്രമായിരുന്നു.
പിന്നീട് ഉണ്ണി കൂടി സംവിധാനം ചെയ്ത സര്‍വകലാശാലയുടെ സിനിമയോടും ആ വിരോധം തീര്‍ത്തു. മുന്‍ ഉദ്യോഗസ്ഥന് സി. രവീന്ദ്രനാഥിന്റെ സ്വപ്ന പദ്ധതിക്ക് മേലായിരുന്നു ജലീല്‍ ഇത്തരത്തില്‍ വിലക്ക് കൊണ്ടുവന്നത്. രവീന്ദ്രനാഥിന്റെ കാലത്ത് ജൈവം പദ്ധതി പ്രകാരം നിര്‍മിച്ച സമക്ഷം എന്ന സിനിമ എല്ലാ കോളേജുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് രവീന്ദ്രനാഥിന്റെ നിര്‍ദ്ദേശ പ്രകാരം ലഹരിക്കെതിരെ സിനിമ നിര്‍മിച്ചത്.
60 ലക്ഷം മുടക്കിയാണ് ലഹി ബോധവത്കരണത്തിനായി ട്രിപ്പ് എന്ന പേരില്‍ സിനിമ നിര്‍മിച്ചത്. തുടര്‍ന്ന് ഇത് റിലീസ് ചെയ്തെങ്കിലും ജലീല്‍ ഇടപെട്ട് തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ചില സെന്ററുകളുടെ പ്രവര്‍ത്തനങ്ങളിലും ജലീലിന്റെ അനധികൃത ഇടപെടലുകളുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: