വരാണസി: കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിനു സമീപം ഒരുക്കിയ പ്രൗഢ ഗംഭീര ചടങ്ങിലായിരുന്നു ഉദ്ഘാടനം ചടങ്ങ്. കാശിയുടെ മഹത്വം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ ആകില്ല. ഔറംഗസേബ് അടക്കം മുഗളര്‍ നശിപ്പിച്ച ഭാരത സംസ്കാരത്തിന്റെ പ്രതീകമായിരുന്നു കാശി. ഭാരത സംസ്കാരവും മഹത്വവും ഇപ്പോള്‍ തിരികെ എത്തിച്ചിരിക്കുകയാണ്. സത്യവും കര്‍മവുമാണ് കാശിയുടെ മുഖമുദ്ര. ഭഗവാന് വിശ്വനാഥ് എല്ലാ ഭാരതതീരുടേതുമാണ്. അധിനിവേശ ശക്തികളെ എതിര്‍ത്തു തോല്‍പ്പിച്ച ചരിത്രമുള്ള മണ്ണാണ് കാശി. ശിവമയവും ജ്ഞാനമയവുമാണ് കാശി. ഒരിക്കലെങ്കിലും ഇവിടെ എത്തിയവര്‍ പുണ്യം ചെയ്തതവരാണ്. രാജ്യത്തിന്റെ സംസ്കാരത്തിന്റെ മുഖമുദ്രയാണ് കാശിയെന്നും നരേന്ദ്ര മോദി. ഉത്സവാന്തരീക്ഷമാണ് കാശിയിലും വരാണസിയിലും. യാത്രാമധ്യേ വഴിയിലൂടനീളം കാത്തുനിന്ന നൂറുകണക്കിന് ആളുകളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. പ്രോട്ടോക്കോള്‍ ലംഘിച്ചും മോദി ജനങ്ങളുടെ അടുത്തെത്തി ഉപഹാരങ്ങള്‍ സ്വീകരിച്ചു. ഹര ഹര മഹാദേവ് വിളികളോടെ ആണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
ഗംഗാസ്നാനത്തിനുശേഷം പുണ്യജലവുമായാണ് മോദി ക്ഷേത്രത്തിലെത്തിയത്. രാവിലെ വാരാണസിയില്‍ എത്തിയ പ്രധാനമന്ത്രിയെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കാല ഭൈരവ ക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി ദര്‍ശനം നടത്തി. ഇതിനശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഖിര്‍ക്കിയ ഘാട്ടില്‍ എത്തിയ മോദി, ഡബിള്‍ഡക്കര്‍ ബോട്ടില്‍ ലളിത ഘാട്ടിലേക്കു പോയി. ഇതിനുശേഷം ഗംഗയില്‍ പുണ്യസ്നാനം ചെയ്തു.
നൂറ്റാണ്ടുകളുടെ കൈയേറ്റം മൂലം ചെറിയൊരു ക്ഷേത്ര സങ്കേതം മാത്രമായി മാറിയ കാശിയുടെ നഷ്ടപ്രതാപം തിരിച്ചു പിടിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍. കാലപ്രവാഹത്താല്‍ മൂവായിരം ചതുരശ്ര അടിയിലേക്ക് ചുരുങ്ങിയ കാശി ക്ഷേത്രവും പരിസരവും ചരിത്രത്തിലെ ഏറ്റവും വലിയ പുനര്‍നിര്‍മാണത്തിനാണ് സാക്ഷ്യം വഹിച്ചത്. കാശി വിശ്വനാഥ ഇടനാഴി അഞ്ചു ലക്ഷം അടി വിസ്തീര്‍ണ്ണത്തിലാണ്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്ന് ഗംഗാനദി വരെ നീണ്ടണ്ടുനില്‍ക്കുന്ന വലിയ പാതയടക്കമാണ് ഇടനാഴിയിലുള്ളത്. ഏകദേശം 339 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഇടനാഴിയുടെ പ്രവര്‍ത്തന ഉദ്ഘാടനം 2019 മാര്‍ച്ച് എട്ടിന് മോദിയാണ് നിര്‍വഹിച്ചത്.
തീര്‍ത്ഥാടകര്‍ക്കായി സൗകര്യങ്ങള്‍ ക്രമീകരിച്ചുകൊണ്ടണ്ട് 23 പുതിയ കെട്ടിടങ്ങളും സമീപത്ത് നിര്‍മിച്ചിട്ടുണ്ട്. നാല്‍പ്പതിലധികം പുരാതന ക്ഷേത്രങ്ങള്‍ കണ്ടെണ്ടത്തി മനോഹരമായി പുനര്നിര്മിച്ചിട്ടുണ്ടണ്ട്. സന്ദര്‍ശകര്‍ക്കായി വരവേല്ക്കല് കേന്ദ്രം, വേദപഠന കേന്ദ്രം, മുമുക്ഷു ഭവന് ഭോജനശാല, മ്യൂസിയം, വ്യൂവിങ് ഗാലറി, ഭക്ഷണശാല എന്നിവയെല്ലാം ഇടനാഴിയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ടണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് 1,400 കടയുടമകളെയും താമസക്കാരെയുമാണ് പുനരധിവസിപ്പിച്ചത്.
ഉദ്ഘാടന ചടങ്ങിനു ശേഷം വൈകിട്ട് റോറോ കപ്പലില്‍ ഇരുന്ന് പ്രധാനമന്ത്രി ഗംഗാആരതി കാണും. നാളെ വാരാണസിയില്‍ ബിജെപി സര്‍ക്കാരുകളെ നയിക്കുന്ന നേതാക്കള്‍ പങ്കെടുക്കുന്ന വികസന സെമിനാറും നടക്കും. കാശിയിലെ ഇടനാഴി ഉദ്ഘാടന ചടങ്ങുകള്‍ രാജ്യത്തെ അമ്പതിനായിരത്തിലേറെ കേന്ദ്രങ്ങളിലാണ് ബിജെപി തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.
ആശ്രമങ്ങളിലും മഠങ്ങളിലും മത സ്ഥാപനങ്ങളിലുമെല്ലാം ഉദ്ഘാടന ചടങ്ങുകള്‍ ജനങ്ങള്‍ കണ്ടിരുന്നു. ഡല്‍ഹിയിലെ! സെന്‍ട്രല്‍ വിസ്റ്റ രൂപകല്പന ചെയ്ത ഗുജറാത്തിലെ ബിമല്‍ പട്ടേലിന്റെ എച്ച്സിപി ഡിസൈന്‍ എന്ന സ്ഥാപനം തന്നെയാണ് കാശി ധാമിന്റെയും രൂപകല്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: