തോറ്റവര്‍ക്ക് ജയിച്ചേ തീരൂ. ആ ജയം എല്ലാ പരാജയങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നു നില്ക്കും. ജനാധിപത്യമായാലും പണാധിപത്യമായാലും ഏകാധിപത്യമായാലും അതെ. മാറ്റമില്ലാത്ത ആ മാറ്റത്തിന്റെ ഏറ്റവും പുതിയ ചിത്രം ഇതാ തിരുവല്ലയില്‍ വരച്ചിട്ടിരിക്കുന്നു.
ഒരു ചെറുപ്പക്കാരന് അവിടെ വെട്ടേറ്റ് മരിച്ചു. കേസും കാര്യങ്ങളും നോക്കാന്‍ നിയമപരമായി ഉത്തരവാദിത്തമുള്ളവര്‍ പൊടുന്നനെ അന്വേഷണം തുടങ്ങി. പതിനെട്ടു മണിക്കൂറിനകം പ്രതികള്‍ പിടിയില്‍. സാധാരണപോലെ നിസ്സാര പ്രശ്നത്തില്‍ തുടങ്ങി വടിവാള്‍ വീശുന്ന അവസ്ഥയിലെത്തിച്ചത് മനസ്സിലെ രാക്ഷസീയതയും അതിന്റെ ഉപോത്പന്നമായ പകയും. അന്വേഷണം അതിന്റെ ശരിയായ വഴിയിലൂടെ പോയിരുന്നെങ്കില്‍ എല്ലാം ശുഭമാവുമായിരുന്നു. എന്നാല്‍ അങ്ങനെ ഉണ്ടായില്ല എന്നു മാത്രമല്ല, ആരുടെയൊക്കെയോ ഇച്ഛയ്ക്കൊത്ത് കാര്യങ്ങള്‍ അട്ടിമറിക്കപ്പെട്ടു. ഫലമോ രാഷ്ട്രീയ കാലുഷ്യത്തില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മാവിനെ മുക്കിയെടുത്തു. സംസ്ഥാനത്തെ നടപ്പുരീതി്ക്ക് ഭംഗമേല്‍പിക്കാത്ത ഒരു ക്രിമിനല്‍ കേസുകൂടി.
സിപിഎമ്മുകാരന് വെട്ടേറ്റുമരിച്ചാല്‍ ഉത്തരവാദി ആര്‍എസ്എസ്സുകാരനാണെന്ന മ്ലേച്ഛ രാഷ്ടീയത്തിന്റെ തിണ്ണമിടുക്കുമായി നില്ക്കുന്ന മാര്‍ക്സിസ്റ്റു നേതൃത്വത്തിന്റെ സൃഗാല തന്ത്രമാണ് പിന്നീട് അരങ്ങേറിയത്. ഈ സംസ്ഥാനത്തിന്റെ കൊടിയ ശാപമാണല്ലോ അത്. തങ്ങളല്ലാതെ മറ്റാരും വേണ്ടെന്ന അസഹിഷ്ണുതയുടെ ചെങ്കൊടി നാട്ടി നാടിന്റെ സൈ്വരവും സമാധാനവും തകര്‍ക്കുകയാണവര്‍. ഒരു സംഭവമുണ്ടായി ബന്ധപ്പെട്ട ഏജന്‍സി കാര്യങ്ങള്‍ വിലയിരുത്തും മുമ്പ് ‘സംഗതികള്‍ ഡിക്ടേറ്റു’ ചെയ്യുന്ന രാഷ്ട്രീയം മാനവികമല്ല. രാക്ഷസീയതയുടെ മേലങ്കിയിട്ട ക്രിമിനല്‍ വാള്‍ത്തലയാണ്. സംസ്ഥാനത്തെ എന്നും അശാന്തിയിലും അരക്ഷിതത്വത്തിലും നിര്‍ത്തി വെട്ടിനിരത്തുന്ന തന്ത്രമാണ്. വ്യക്തി വൈരാഗ്യവും അതു സൃഷ്ടിച്ച വികലമനോനിലയുമാണ് കൊലപാതകത്തിലെത്തിച്ചതെന്ന പൊലീസ് കണ്ടെത്തലിനെ സിപിഎം രാഷ്ട്രീയം ഞെരിച്ചു കൊന്നു. അതുവഴി ഏറെ നേട്ടമാണ് പാര്‍ട്ടിക്കു ലഭിച്ചത്. തല്ക്കാലം സംസ്ഥാന സെക്രട്ടറിയുടെ കൊടിപിടിച്ചു നടന്ന എ.വിജയരാഘവന് ഇറങ്ങിപ്പോകും മുമ്പ് പാര്‍ട്ടിക്കു നല്കിയ ഗ്രാറ്റ്വിറ്റിയായി തിരുവല്ല കൊലപാതകം. സാധാരണഗതിയില്‍ പിരിഞ്ഞു പോകുന്നയാള്‍ക്ക് സ്ഥാപനം കൊടുക്കുന്നതാണല്ലോ ഗ്രാറ്റ്വിറ്റി. ഇവിടെ തിരിച്ചായി എന്നു മാത്രം. അതായത് കടപ്പാടിന്റെ നന്ദിപ്രകടനം. വിദ്വേഷരാഷ്ട്രീയത്തിന്റെ അന്തകവിത്തു കച്ചവടം ചെയ്യുന്ന ഇത്തരക്കാരെ തിരിച്ചറിയാന്‍ കേരളം ഉണരേണ്ടതല്ലേ?
പെരിയയില്‍ രണ്ടു ചെറുപ്പക്കാരെ വെട്ടിയരിഞ്ഞ കുടിലത പാര്‍ട്ടി ഒത്താശയാല്‍ നടപ്പായതാണെന്ന തിരിച്ചറിവിലെത്തിയ ജനങ്ങളുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാനുള്ള പത്തൊമ്പതാം അടവായി മാറി തിരുവല്ലയിലെ കൊലപാതകം. അന്വേഷണ ഏജന്‍സി കണ്ടെത്തിയത് അവിടെ നില്ക്കട്ടെ,’ ഞങ്ങള്‍ പറയും നിങ്ങള്‍ എഴുതും അവര്‍ നടപ്പാക്കും’ എന്ന ശൈലിയിലേക്ക് ഭരണത്തെ കൊണ്ടുപോവുകയാണ്. വസ്തുതകളെ തമസ്കരിക്കുക, വഴിതെറ്റിക്കുക തുടങ്ങിയ സാമൂഹിക ഉന്മൂലന പരിപാടിയുടെ വക്താക്കളാവുന്നു മാര്‍ക്സിസ്റ്റ് മാടമ്പി നേതൃത്വം. സംഘര്‍ഷവും അശാന്തിയുമില്ലാതെ വളരാനാവാത്ത കമ്യൂണിസ്റ്റ് വൈറസിനെ പ്രതിരോധിക്കാനുള്ള കരളുറപ്പും കരുതലുമാണ് കേരളത്തിന് വേണ്ടത്.
തങ്ങള്‍ പെട്ടുപോയ ചുഴിയില്‍ നിന്ന് കരകയറാന്‍ സിപിഎം നടത്തുന്ന സാഹസങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഏതു പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടാനും ശ്രദ്ധതിരിക്കാനും ആ നേതൃത്വത്തിനാവുന്നു എന്നിടത്താണ് സാധാരണ മനുഷ്യരുടെ പരാജയം. തിരുവല്ല കൊലപാതകത്തിന്റെ നേരന്വേഷണം ഒരുപക്ഷേ, പാര്‍ട്ടിക്കു തന്നെ ബൂമറാങ് ആവുമെന്നു മനസ്സിലായതോടെയാണ് നിമിഷങ്ങള്‍ക്കകം ആരോപണം പ്രതിയോഗികള്‍ക്കെതിരെയായത്. തങ്ങള്‍ കൂലികൊടുക്കുന്നവര്‍ തങ്ങള്‍ പറയുന്നതേ കേള്‍ക്കാവൂ എന്ന ആജ്ഞ വന്നതോടെ പൊലീസിന്റെ എഫ്ഐആര്‍ മാറി, നിലപാ
ട് മാറി. അതോടെ നിലയും തെറ്റി. പെരിയയിലെ ചോരക്കറ കഴുകാനുള്ള അവസരമായി തിരുവല്ലയെ മാറ്റിയ പാര്‍ട്ടിയും അത് താങ്ങി നിര്‍ത്തുന്ന സര്‍ക്കാരും ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. അന്നം കഴിക്കുന്നവരാണ് ഇവിടുത്തെ ബഹുഭൂരിപക്ഷവും. അത് വിയറ്റ്നാമില്‍ നിന്ന് കൊണ്ടുവരുന്നതല്ലതാനും!
കോടതിയില്‍ പ്രതികള്‍ കാര്യങ്ങളൊക്കെ നേരെ ചൊവ്വെ പറഞ്ഞതോടെ ഇനി തിരക്കഥ മാറ്റാനാവും സര്‍ക്കാര്‍ ശ്രമിക്കുക. അവര്‍ക്കൊത്താശയുമായി എഫ്ഐആര്‍ മാറ്റിയെഴുതിയ പൊലീസുണ്ട്. അവര്‍ക്ക് നന്നായി പൊള്ളലേറ്റു എന്നത് വേറെ കാര്യം. അതിനാല്‍ കേസിന്റെ വഴികള്‍ ഇനി എവിടേയ്ക്കൊക്കെ എത്തുമെന്ന് ആര്‍ക്കറിയാം?
നേര്‍മുറി:
മൂന്നു മാസമായി ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തില്‍: വാര്‍ത്ത വൈറസ് ഭരണം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: