സംസ്ഥാനത്തെ സര്‍ക്കാര്‍ നഴ്സിങ് കോളജുകളിലും വിവിധ സ്വാശ്രയ നഴ്സിങ് കോളജുകളിലും 2021 വര്‍ഷത്തെ എംഎസ്സി നഴ്സിങ് കോഴ്സ് പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഡിസംബര്‍ 16 വൈകിട്ട് 3 മണിവരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. സര്‍ക്കാര്‍ നഴ്സിങ് കോളജുകള്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണുള്ളത്. ആകെ 143 സീറ്റുകള്‍ ലഭ്യമാണ്.
സര്‍ക്കാര്‍ നഴ്സിങ് കോളജുകളില്‍ എംഎസ്സി നഴ്സിങ് കോഴ്സില്‍ ഇനി പറയുന്ന സ്പെഷ്യാലിറ്റികളിലാണ് പഠനാവസരം. ചൈല്‍ഡ് ഹെല്‍ത്ത് നഴ്സിങ്-സീറ്റുകള്‍-29 (ആലപ്പുഴ-5, കോട്ടയം-4, കോഴിക്കോട്-7, തിരുവനന്തപുരം-8, തൃശൂര്‍-5), കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ്-28 (ആലപ്പുഴ-5, കോട്ടയം-4, കോഴിക്കോട്-6, തിരുവനന്തപുരം-8, തൃശൂര്‍-5); മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സിങ്-37 (ആലപ്പുഴ-6, കണ്ണൂര്‍-6, കോട്ടയം-7, കോഴിക്കോട്-6, തിരുവനന്തപുരം-8, തൃശൂര്‍-4), ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി നഴ്സിങ്-34 (ആലപ്പുഴ-6, കണ്ണൂര്‍-5, കോട്ടയം-5, കോഴിക്കോട്-7, തിരുവനന്തപുരം-7, തൃശൂര്‍-4). കോഴ്സുകളുടെ പഠനകാലാവധി രണ്ടുവര്‍ഷം. വാര്‍ഷിക ട്യൂഷന് ഫീസ് 30,870 രൂപ (എന്നാല്‍ സ്വാശ്രയ നഴ്സിങ് കോളജുകളില്‍ മെരിറ്റ്/മാനേജ്മെന്റ് സീറ്റുകളില്‍ വാര്‍ഷിക ട്യൂഷന് ഫീസ് ഒരുലക്ഷം രൂപയും സ്പെഷ്യല്‍ ഫീസ് 50,000 രൂപയുമാണ്.)
പ്രവേശന യോഗ്യത: കേരളത്തില്‍ ജനിച്ച ഇന്ത്യന്‍ പൗരനായിരിക്കണം. കേരളീയരല്ലാത്ത ഇന്ത്യന്‍ പൗരത്വമുള്ള അപേക്ഷകര്‍ കേരളത്തിലെ ഏതെങ്കിലും നഴ്സിങ് കോളജില്‍ നിന്നും ബിഎസ്സി ബിരുദം നേടിയിരിക്കുകയോ 5 വര്‍ഷത്തില്‍ കുറയാതെ കേരളത്തില്‍ താമസക്കാരായിരിക്കുകയോ വേണം. കേരളീയരല്ലാത്തവര്‍ക്ക് സാമുദായിക ഭിന്നശേഷി സംവരണാനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ല.
റഗുലര്‍ നഴ്സിങ് ബിരുദം കുറഞ്ഞത് 55% മാര്‍ക്ക് നേടി വിജയിച്ചിരിക്കണം. പോസ്റ്റ് ബേസിക് ബിഎസ്സി ബിരുദക്കാരെയും പരിഗണിക്കും. കേരള നഴ്സിങ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. എസ്സി/എസ്ടി/എസ്ഇബിസി/പിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 5% മാര്‍ക്കിളവുണ്ട്.
അപേക്ഷകര്‍ ഒരു വര്‍ഷത്തെ സേവനപരിചയം/ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധി 8.12.2021 ല്‍ 46 വയസ്സ്. സര്‍വീസ് ക്വാട്ടാ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് 49 വയസ്സുവരെയാകാം. പ്രവേശന വിജ്ഞാപനവും വിശദവിവരണങ്ങളടങ്ങിയ പ്രോസ്പെക്ടസും www.cee.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1050 രൂപ. എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 525 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.
പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന കമ്പ്യൂട്ടേഷന്‍ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് അഡ്മിഷന്. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: