ന്യൂദല്‍ഹി: ദല്‍ഹി അതിര്‍ത്തികളില്‍ ഒരു വര്‍ഷമായി സമരം ചെയ്തിരുന്ന കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു. ഡിസംബര്‍ 11 വെള്ളിയാഴ്ച എല്ലാവരും അവരവരുടെ നാടുകളിലേക്ക് മടങ്ങും. കേന്ദ്ര സര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ സമരം റദ്ദാക്കിയതായി സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെഎം) നേതാവ് ഗുര്‍നം സിങ് ചധുനി പറഞ്ഞു.
സിംഘു അതിര്‍ത്തി ഉള്‍പ്പെടെ രാജ്യതലസ്ഥാനത്തിന്റെ വിവിധ അതിര്ത്തിപ്രദേശങ്ങളിലായിരുന്നു സമരം. ഡിസംബര്‍ 13ന് അമൃതസറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ പ്രാര്ത്ഥിക്കേണ്ടതുള്ളതിനാലാണ് എല്ലാവരും ഡിസംബര്‍ 11ന് തന്നെ മടങ്ങുന്നത്. സമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു.
മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമെടുത്തിരുന്നു. വിവിധ കര്‍ഷക സംഘടനകള്‍ അടങ്ങിയ സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെഎം) ഇനി ജനവരി 15ന് വീണ്ടും യോഗം ചേരുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: