കോട്ടയം: അയര്‍ക്കുന്നം-മണര്‍കാട് റോഡില്‍ ക്ഷേത്രങ്ങളുടെ പേരുകള്‍ മാത്രം ഒഴിവാക്കി സൂചനാ ബോര്‍ഡ് സ്ഥാപിച്ച പൊതുമരാമത്ത് വകുപ്പിന്റെ നടപടി വിവാദത്തിലേക്ക്. റോഡിന്റെ നവീകരണം നടക്കുമ്പോള്‍ തന്നെ സൂചനാ ബോര്‍ഡില്‍ ക്ഷേത്രങ്ങളുടെ പേര് കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതികള്‍ പ്രത്യേക അപേക്ഷ തന്നെ പൊതുമരാമത്ത് വകുപ്പിന് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ക്ഷേത്രങ്ങളുടെ പേരുകള്‍ ഏകപക്ഷീയമായി ഒഴിവാക്കിയാണ് സൈന്‍ ബോര്‍ഡ് സ്ഥാപിച്ചത്.
ക്ഷേത്രങ്ങളുടെ പേര് കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2021 ഒക്ടോബര്‍ 1ന് വിജയപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി സജി നെല്ലിപ്പുഴ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കിയിരുന്നു. അപേക്ഷ പരിഗണിക്കുകയോ മറുപടി അയക്കുകയോ ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തയ്യാറിയില്ല. മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപ്പാസിലും, ഇറഞ്ഞാല്‍-തിരുവഞ്ചൂര്‍ റോഡിലും, തിരുവഞ്ചൂര്‍-ചെങ്ങളും റോഡിലും സമാനമായ സംഭവം നടന്നിട്ടുണ്ട്.
മന:പ്പൂര്‍വ്വം ക്ഷേത്രങ്ങളുടെ പേര് ഒഴിവാക്കി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച നടപടിയില്‍ വിശ്വാസികളുടെ ഭാഗത്ത് നിന്നും ശക്തമായ എതിര്‍പ്പാണ് ഉണ്ടാകുന്നത്. അയര്‍ക്കുന്നം മണര്‍കാട് റോഡില്‍ പൊതുമരാമത്തുവകുപ്പ് സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചപ്പോള്‍ ക്ഷേത്രങ്ങളെ, പ്രത്യേകിച്ച് അതിപുരാതനമായ മണര്‍കാട് ദേവീ ക്ഷേത്രത്തെ പോലും സൂചന ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയതിലൂടെ പൊതുമരാമത്തു വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഹിന്ദു വിരുദ്ധതയാണ് വെളിവാകുന്നതെന്ന് ഹിന്ദു ഐക്യവേദി പറഞ്ഞു.
ഭൂരിപക്ഷ ജനവിഭാഗമായ ഹിന്ദുക്കളുടെ ഉള്‍പ്പെടെയുള്ളവരുടെ നികുതിപ്പണവും ഉപയോഗിച്ചാണ് സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന കാര്യ ബന്ധപ്പെട്ടവരെ ഓര്‍മ്മിപ്പിക്കുന്നു. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ ഇതര മതസ്ഥാപനങ്ങളുടെ പേരുകള്‍ ചേര്‍ത്തിട്ടുണ്ട്.അതുകൊണ്ട് ക്ഷേത്രങ്ങളുടെ പേരുകളും ഉള്‍പ്പെടുത്തി സൂചന ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കാന്‍ പൊതുമരാമത്തു വകുപ്പ് തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് സമിതി അവശ്യപ്പെട്ടു.
പൊതുമരാമത്തു വകുപ്പിന്റെ തെറ്റായ നടപടികള്‍ക്കെതിരെ കോട്ടയം ജില്ല കളക്ടറെ സമീപിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് എസ്. ശങ്കര്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.യു. ശാന്തകുമാര്‍, താലൂക്ക് ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, സംഘടന സെക്രട്ടറി കെ.ജി.തങ്കച്ചന്, സുരേഷ് ബാബു, മണര്‍കാട് പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി വിജയകുമാര്‍, അയര്‍ക്കുന്നം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കൃഷ്ണന് ചെട്ടിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: