ന്യൂദല്‍ഹി: ഇന്ത്യ-റഷ്യ ബന്ധം ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൊവിഡ് ബാധിച്ചില്ലെന്നും ഒരുമിച്ച് നേരിട്ടെന്നും പ്രധാനമന്ത്രി ദല്‍ഹിയില്‍ പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ റഷ്യ നല്കിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്ന് മോദി അറിയിച്ചു. പുടിന്റെ സന്ദര്‍ശനം ഇന്ത്യ- റഷ്യ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ സ്ഥിതിവിശേഷങ്ങളില്‍ പുടിന് ആശങ്കയറിയിച്ചു. തീവ്രവാദം ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും പുടിന് പറഞ്ഞു. ഇന്ത്യ-റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണ്. ഭീകരതയ്ക്കെതിരെ ഒരുമിച്ചു പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.
ഇരു രാഷ്ട്രങ്ങളും സംയുക്തമായി നടത്തുന്ന നിക്ഷേപങ്ങളുടെ മൂല്യം 38 ബില്യനാണ്. റഷ്യയുടെ ഭാഗത്തുനിന്ന് ഇനിയും നിക്ഷേപങ്ങളുണ്ടാകും. സൈനിക, സാങ്കേതിക തലങ്ങളില്‍ മറ്റേതു രാജ്യത്തേക്കാളും കൂടുതല്‍ ഇന്ത്യയും റഷ്യയും സഹകരിക്കുന്നുണ്ടെന്ന് പുടിന് വ്യക്തമാക്കി. നേരത്തെ ഇരുപത്തിയൊന്നാമത് വാര്‍ഷിക ഉച്ചക്കോടിക്ക് മുന്നോടിയായി ദില്ലിയില്‍ നടന്ന മന്ത്രി തല കൂടിക്കാഴ്ച്ചയില്‍ സുപ്രധാന ആയുധ കരാറുകള്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു. റഷ്യന്‍ പ്രസിഡന്ര്റ് വ്ലാദിമര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: