ഇസ്ലാമബാദ്:പാകിസ്ഥാനില്‍ ശ്രീലങ്കന്‍ മാനേജരെ പച്ചക്ക് കത്തിച്ച സംഭവത്തില്‍ ശ്രീലങ്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. സംഭവത്തില്‍ 900 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 235 പേരെ അറസ്റ്റ് ചെയ്തു.
രാജ്കോ ഇന്‍ഡസ്ട്രീസ് എന്ന ഗാര്മെന്റ്ഫാക്ടറിയിലെ എക്സ്പോര്‍ട്ട് മാനേജരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട പ്രിയന്ത കുമാര. തീവ്രവാദസംഘടനയായ തെഹ്റീക്-ഇ- ലബ്ബായിക് എന്ന സംഘടനയുടെ ഒരു പോസ്റ്റര്‍ പ്രിയന്ത കീറിയതാണ് പ്രകോപനത്തിന് കാരണമായത്. ഫാക്ടറി ജീവനക്കാര്‍ ഇതോടെ ഒന്നടങ്കം പ്രിയന്ത കുമാരയെ മര്‍ദ്ദിക്കുകയും പിന്നീട് പച്ചയ്ക്ക് കത്തിക്കുകയുമായിരുന്നു.
സംഭവം മൂടിവെക്കാനായിരുന്നു ആദ്യം പാകിസ്ഥാൻ ശ്രമിച്ചത്. എന്നാൽ ശ്രീലങ്കയിൽ നിന്നും സമ്മർദ്ദം ശക്തമായി. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ക്രൂരവിധിയേറ്റുവാങ്ങിയ പ്രിയന്ത കുമാരയുടെ ഭാര്യയും പാകിസ്ഥാന് സര്‍ക്കാരിനോട് പ്രതികളെ ശിക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പാകിസ്ഥാന് സര്‍ക്കാരിന്റെയും ഇമ്രാന്‍ഖാന്റെയും മേല്‍ സമ്മര്‍ദ്ദം ശക്തമായി. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാൻ നിർബ്ബന്ധിതരായി. നൂറുകണക്കിന് ആളുകളാണ് കുമാരയെ അടിച്ച് അവശനാക്കിയശേഷം പച്ചയ്ക്ക് തീകൊളുത്തിക്കൊന്നത്. ഇവരില്‍ പലരും അതിതീവ്രസംഘടനയായ തെഹ്റീക് ഇ ലബ്ബായിക് എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ്. ഇമ്രാന് സര്‍ക്കാര്‍ തന്നെ തെഹ്റീക് ഇ ലബ്ബായിക്കിന്റെ അതിക്രമങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങി നില്ക്കുന്ന സ്ഥിതിവിശേഷമാണ്. ഇനിയും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്.
302,297,201,427,431,157,149 വകുപ്പുകള്‍ ചുമത്തിയാണ് രാജ്കോ ഇന്‍ഡസ്ട്രീസിലെ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭീകരവാദ വിരുദ്ധ നിയമപ്രകാരവും കേസ് ചുമത്തിയിട്ടുണ്ട്. ഉഗ്ഗോകി സ്റ്റേഷന് ഹൗസ് ഓഫീസറായ അര്‍മഗന്‍ മക്താണ് കേസെടുത്തിരിക്കുന്നത്. ശ്രീലങ്കന്‍ മാനേജരെ കത്തിക്കുന്നതിന് മുന്‍പ് ഫാക്ടറി ജീവനക്കാരുടെ ആള്‍ക്കൂട്ടം അതിക്രൂരമായി പീഢിപ്പിച്ചതായി പറയുന്നു. വസീറാബാദ് റോഡില്‍വെച്ചായിരുന്നു ആള്‍ക്കൂട്ട ആക്രമണം നടന്നത്. വേണ്ടത്ര പൊലീസുകാരില്ലാത്തതിനാല്‍ നിസ്സാഹയരായിരുന്നുവെന്ന് പൊലീസുദ്യോഗസ്ഥന് അര്‍മഗന്‍ മക്ത് പറഞ്ഞു.
അറസ്റ്റ് ചെയ്ത 235 പേരില്‍ ചിലര്‍ പ്രിയന്തയെ ആക്രമിച്ചവരാണ്. മറ്റ് ചിലര്‍ സാക്ഷികളും ചിലര്‍ സംഭവത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയവരുമാണ്. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രധാനപ്രതികളായ മൊഹമ്മദ് തല്‍ഹയും ഫര്ഹാന് ഇദ്രീസും നേരത്തെ അറസ്റ്റിലായിരുന്നു.
ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ട്. സംബ്രിയാല്, ദസ്ക, പസരൂര് തെഹ്സില്‍ ഉള്‍പ്പെടെയുള്ള സമീപഗ്രാമങ്ങളില്‍ പൊലീസ് റെയ്ഡുകള്‍ നടത്തി. ഫാക്ടറി അടച്ചുപൂട്ടി. ജീവനക്കാര്‍ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: