ന്യൂദല്‍ഹി: ഇന്ത്യയുടെ കൊവിഡ്19 പ്രതിരോധ കുത്തിവയ്‌പ്പ് യജ്ഞം മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. വാക്‌സിനേഷന് അര്‍ഹരായ ജനസംഖ്യയുടെ പകുതിയിലധികവും പ്രതിരോധ കുത്തിവയ്‌പ്പ് സ്വീകരിച്ചു. അതായത് 18 വയസ്സിന് മുകളിലുള്ള 50 ശതമാനത്തിലധികം ആളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുണ്ടെന്ന കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
ഇന്ത്യയുടെ വാക്‌സിനേഷന്‍ യജ്ഞം മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. കോവിഡ് 19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തു ന്നതിന് പ്രതിരോധ കുത്തിവയ്‌പ്പ് നിലനിര്‍ത്തേണ്ടത് മുഖ്യമാണ്. മാസ്‌ക് ധരിക്കുന്നതിനോടൊപ്പം സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെ മറ്റെല്ലാ കൊവിഡ്19 അനുബന്ധ നിബന്ധനകളും പിന്തുടരേണ്ടത് അനുവാര്യമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പിലെ രാജ്യത്തിന്റെ നേട്ടം ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമത്തിന്റെയും ഫലാണ്. ഇത് അഭിമാന നിമിഷമാണെന്നും കൊവിഡിനെതിരായ പോരാട്ടത്തില്‍ നാം ഒന്നിച്ച് വിജയിക്കുമെന്നും മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: