ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നിര്‍ബന്ധിപ്പിച്ച് കുട്ടികളെ ബാബറി ബാഡ്ജ് ധരിപ്പിച്ചതില്‍ നടപടിയുമായി ദേശീയ ബാലാവകാശ കമ്മീഷന്. സംഭവത്തില്‍ പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷന് ചെയര്‍പേഴസണ്‍ പ്രിയങ്ക് കനുംഗോ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റവാളികള്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് നല്കിയ പരാതിയിന്മേലാണ് നടപടി.
സ്കൂളിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികളെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു പോപ്പുലര്‍ ഫ്രണ്ടുകാരുടെ അതിക്രമം. ഡിസംബര്‍ ആറായ ഇന്ന് ഞാന്‍ ബാബറി എന്ന സ്റ്റിക്കര്‍ കുട്ടികളുടെ നെഞ്ചത്ത് പതിപ്പിക്കുയായിരുന്നു. പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ് ജോര്‍ജ് സ്കൂളിലെ പിഞ്ചുവിദ്യാര്‍ത്ഥികളെയാണ് തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിപ്പിച്ചത്. കുട്ടികളില്‍ പലരും ഇതു വേണ്ടെന്ന് അറിയിച്ചെങ്കിലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ ബലം പ്രയോഗിച്ച് സ്റ്റിക്കര്‍ പതിപ്പിക്കുയായിരുന്നു. സിപിഎമ്മും എസ്ഡിപിഐയും ഒന്നിച്ചു ഭരിക്കുന്ന പഞ്ചായത്തിലാണ് സംഭവം.
വിഷയം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസോ സര്‍ക്കാരോ നടപടികള്‍ സ്വീകരിക്കാത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു. പിണറായി വിജയന്റെ സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദികളുടെ അജണ്ട നടപ്പിലാക്കുന്ന ഏജന്‍സിയായി അധപതിച്ചിരിക്കുന്നവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി. സുധീര്‍ പ്രതികരിച്ചു.
ഇത് താലിബാനിസമാണെന്നും ഇതിനോട് ബിജെപി കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും സുധീര്‍ പറഞ്ഞു. കൊച്ചുകുട്ടികളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണിതെന്നും കേരളം മറ്റൊരു സിറിയയായി മാറി കൊണ്ടിരിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: