ജയ്പൂർ: ഇന്ത്യ-പാക് അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സൗഹൃദം പങ്കുവെച്ചും ആശങ്കാജനകമായ വിഷയങ്ങളില്‍ തുറന്ന സംവാദം നടത്തിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഞായറാഴ്ച രാവിലെ ഇന്ത്യയുടെ അതിര്‍ത്തികാക്കുന്ന സേനയായ ബിഎസ്എഫിന്റെ 57ാം സ്ഥാപകദിനാഘോഷം അമിത് ഷാ ഉദ്ഘാടനം ചെയ്തു.
ശനിയാഴ്ച രാത്രിയില്‍ തന്നെ രാജസ്ഥാനിലെ ജയ്സാൽമീറിലെ അതിര്‍ത്തിപ്രദേശമായ രോഹിടാഷ് അതിര്‍ത്തിയിലെത്തിയ അമിത് ഷാ ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി സംവദിച്ചു. അവരുമൊത്ത് പിന്നീട് അത്താഴം കഴിയ്ക്കുകയും ചെയ്തു. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരുടെ ധീരതയെ അമിത് ഷാ വാഴ്ത്തി. ബിഎസ്എഫിന്റെ 57ാം സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ ജയ്സാല്‍മീരില്‍ എത്തിയ അമിത് ഷാ നേരത്തെ താനോട് റായ മാതാ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ നടത്തി.
ബിഎസ്എഫ് ജവാന്മാർക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ അമിത് ഷാ ട്വിറ്ററില്‍ പങ്കുവെച്ചു.
‘വിശേഷാവസരങ്ങളിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ആചാരം സുരക്ഷാസേനയിലുണ്ട്. ‘ബഡാ ഖാന’ എന്നാണ് അതിനെ വിളിക്കുന്ന പേര്. ഇന്ന് ജയ്സാൽമീറിൽ സൈനികർക്കൊപ്പം ഇരുന്ന് ബഡാ ഖാന കഴിക്കുന്നതിന് എനിക്കും അവസരം ലഭിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് അമിത് ഷാ ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചത്.
ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കും ഇന്ന് സമാധാനമായി ഉറങ്ങാൻ കഴിയുന്നുണ്ട്. എല്ലാ ജവാന്മാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക ആയുഷ്മാൻ കാർഡ് നൽകുമെന്നത് നരേന്ദ്രമോദി സർക്കാരിന്റെ വലിയ വാഗ്ദാനമായിരുന്നു. ആയുഷ്മാൻ പദ്ധതി സിഎപിഎഫിലേക്ക് കൂടി നീട്ടമുമെന്നും പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അമിത്ഷാ പറഞ്ഞു.
രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷണത്തിനും, അനധികൃത കടന്നുകയറ്റങ്ങളെ ചെറുക്കാനുമായി 1965 ഡിസംബര്‍ 1 നാണ് ബിഎഫ്എഫ് രൂപീകരിച്ചത്. ലോത്തിലെ തന്നെ ഏറ്റവും മികച്ച അതിര്‍ത്തി രക്ഷ സേനകളില്‍ ഒന്ന് എന്ന പ്രശസ്തിയോടെയാണ് 57ാം സ്ഥാപക ദിനത്തില്‍ ബിഎസ്എഫ് തല ഉയര്‍ത്തി നില്‍ക്കുന്നത്. ജമ്മു കശ്മീര്‍ മേഖലയില്‍ അന്താരാഷ്ട്ര അതിർത്തിയുടെ 192 കിലോമീറ്റർ ബിഎസ്എഫിന്റെ നിയന്ത്രണത്തിലാണ്. നിയന്ത്രണരേഖയിലും ഇന്ത്യന്‍ സേനയെ സഹായിക്കാന്‍ ബിഎസ്എഫുണ്ട്. ഡ്രോൺ ആക്രമണങ്ങള്‍ , നുഴഞ്ഞുകയറ്റങ്ങള്‍, അന്താരാഷ്ട്ര കള്ളക്കടത്തുകള്‍ എന്നിവ തടയല്‍ ബിഎസ്എഫിന്റെ പ്രധാനദൗത്യങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: