ന്യൂദല്‍ഹി: സാമൂഹ്യപ്രവര്‍ത്തകയായ തീസ്ത സെതല്‍വാദ് കഴിഞ്ഞ 20 വര്‍ഷമായി ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വലിയൊരു ഗൂഡാലോചനയുടെ ഭാഗമായി ശ്രമിക്കുകയാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
2002ലെ ഗുജറാത്ത് കലാപത്തില്‍ സാകിയ ജഫ്രിയയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സകിയ ജാഫ്രിയ്ക്കെതിരെ തങ്ങള്ക്കൊന്നൂം പറയാനില്ലെന്ന് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ഡിവിഷന് ബെഞ്ചിനോട് പറഞ്ഞു. ഉറ്റവരും ഉടയവരും നഷ്ടമായ സകിയ ജാഫ്രി എന്ന വിധവയുടെ ദുരിതങ്ങള്‍ ചൂഷണം ചെയ്യുന്നതിന് പരിധിയുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു.
2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്സാന്‍ ജാഫ്രി എന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയാണ് സാകിയ ജാഫ്രി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുള്‍പ്പെടെ 64 പേരെ കുറ്റവിമുക്തരാക്കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ചാണ് സകിയ ജാഫ്രി കേസ് നല്‍കിയത്. എന്നാല്‍ സാകിയ ജാഫ്രിയെക്കൊണ്ട് അങ്ങിനെ ചെയ്യിക്കുന്നതിന് പിന്നില്‍ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദാണ്.
ഗുജറാത്ത് കലാപത്തില്‍ വലിയൊരു ഗൂഡാലോചനയുണ്ടായിരുന്നുവെന്ന ആരോപണം സെതല്‍വാദിന്റെ തന്നെ സൃഷ്ടിയാണെന്ന് പ്രത്യേക അന്വേഷണസംഘത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് മുകുള്‍ രോഹ്തഗി വാദിച്ചു. സകിയ ജാഫ്രി സുപ്രീംകോടതിയില്‍ നല്കിയ പരാതിയില്‍ രണ്ടാം പരാതിക്കാരി സെതല്‍വാദ് തന്നെയാണ്. – മുകുള്‍ രോഹ്തഗി പറഞ്ഞു.
ഈ കേസില്‍ രണ്ടാമത്തെ പരാതിക്കാരിയായ തീസ്ത സെതല്‍വാദ് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായി കഴിഞ്ഞ 20 വര്‍ഷമായി ഗുജറാത്ത് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. – തുഷാര്‍ മേത്ത വാദിച്ചു.
എനിക്ക് സാകിയ ജാഫ്രിയെക്കുറിച്ച് ഒന്നും എതിരായി പറയാനില്ല. അവര്‍ മുറിവേറ്റവരും ഉറ്റവരും ഉടയവരും ഇല്ലാത്തവരുമാണ്. എനിക്ക് അവര്‍ക്കെതിരെ ഒന്നും പറയാനില്ല. വളരെ ശ്രദ്ധാപൂര്‍വ്വം വാക്കുകള്‍ തെരഞ്ഞെടുത്ത് ഞാന്‍ പറയുന്നു, ഒരു വിധവയുടെ കഷ്ടതകള്‍ ചൂഷണം ചെയ്യുന്നതിന് പരിധിയുണ്ട്- തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു.
പ്രത്യേക അന്വേഷണസംഘം കൃത്യമായ ഇടവേളകളില്‍ സ്ഥിതിഗതികളുടെ റിപ്പോര്‍ട്ട് സുപ്രീംകോടതി മുമ്പാകെ നല്‍കുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ തീസ്ത സെതല്‍വാദ് അവരുടെ സാക്ഷികളെ പീഡിപ്പിക്കുന്നതായി പറയാന്നു. – തുഷാര്‍ മേത്ത വിശദീകരിച്ചു.
എന്തുകൊണ്ടാണ് എസ് ഐടി നുണകള്‍ സൃഷ്ടിച്ചെടുക്കുന്നതിന്റെ പേരില്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാത്തെന്ന് തുടക്കം മുതലേ ഞാന്‍ പരാതിപ്പെടുന്നുണ്ട്. അവര്‍ നല്‍കുന്നത് കെട്ടിച്ചമച്ച വ്യാജ തെളിവുകളാണ്. – തുഷാര്‍ മേത്ത പറഞ്ഞു. എന്താണ് കാരണം, എന്താണ് പ്രചോദനം, എന്താണ് അവരെ കേസ് നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ പ്രേരിപ്പിക്കുന്ന വലിയ ഗൂഡാലോചന- തുഷാര്‍ മേത്ത പറഞ്ഞു.
ഗുജറാത്ത് കലാപത്തില്‍ വലിയൊരു ഗൂഡാലോചന നടന്നു എന്ന ആരോപണം തെളിയിക്കാനുള്ള യാതൊന്നും അവരുടെ പക്കല്‍ ഇല്ല. സാകിയ ജാഫ്രി 2006ല്‍ നല്കിയ പരാതി വിശദമായി പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചതാണ്. ഇനിയും സകിയ ജഫ്രിയുടെ പരാതി അനുവദിക്കുന്നത് വലിയൊരു അനിതീയാണ്. കാരണം കീഴ്ക്കോടതികള്‍ വിധിച്ചതില്‍ യാതൊരു തെറ്റുമില്ല.- മുകുള്‍ രോഹ്തഗി വാദിച്ചു.
ഈ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് പിന്നില്‍ രണ്ടാം പരാതിക്കാരി തീസ്ത സെതല്‍വാദാണ്. രണ്ടാം പരാതിക്കാരി എന്ത് പറഞ്ഞുകൊടുക്കുന്നോ അത് പറയുക മാത്രമാണ് സകിയ ജഫ്രി ചെയ്യുന്നത്. – രോഹ്തഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: