ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഫാക്ടറിത്തൊഴിലാളികള്‍ ശ്രീലങ്കക്കാരനായ മാനേജരെ പച്ചയ്ക്ക് കത്തിച്ചുകൊന്നു. സിയാല്‍ക്കോട്ടിലെ വസീരാബാദ് റോഡിലുള്ള ഒരു സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാര്‍ കമ്പനിയിലെ എക്സ്പോര്‍ട്ട് മാനേജരായ ശ്രീലങ്കക്കാരനെ കൊന്നശേഷം ശരീരം കത്തിച്ചതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാനില്‍ ഇമ്രാന് സര്‍ക്കാരിന് തന്നെ തലവേദനയായ തെഹ്റീക് ഇ ലബ്ബായിക് പാകിസ്ഥാന് (ടിഎല്‍പി) പാര്‍ട്ടിയുടെ ഒരു പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയില്‍ ഇട്ടതിനാണ് ശ്രീലങ്കക്കാരനായ എക്സ്പോര്‍ട്ട് മാനേജരെ ഫ്ാക്ടറിത്തൊഴിലാളികള് ക്രൂരമായി ആക്രമിച്ചു പരിക്കേല്പിച്ച ശേഷം ജീവനോടെ കത്തിച്ചുകൊന്നത്. ശ്രീലങ്കക്കാരനായ 40കാരന് പ്രിയന്ത കുമാരയ്ക്കാണ് ഈ ദാരുണാന്ത്യം.
‘പ്രിയന്ത കുമാര തെഹ്റീക് ഇ ലബ്ബായിക് പാകിസ്ഥാന് എന്ന തീവ്രവാദ സംഘടനയുടെ ഖുറാനിലെ വരികള്‍ എഴുതിയ പോസ്റ്റര്‍ കീറുകയും ചവറ്റുകൊട്ടയില്‍ ഇടുകയും ചെയ്തു. ഇസ്ലാമിക് പാര്‍ട്ടിയുടെ പോസ്റ്റര്‍ കുമാരയുടെ ഓഫീസിനടുത്തുള്ള ചുമരില്‍ പതിച്ചിരിക്കുകയായിരുന്നു. കുമാര ഈ പോസ്റ്റര്‍ കീറുന്നത് രണ്ട് ഫാക്ടറിത്തൊഴിലാളികള്‍ കണ്ടിരുന്നു. ഇവര്‍ മറ്റുള്ളവര്‍ക്ക് വിവരം കൈമാറി. ഇതോടെയാണ് ക്രൂരമായ ചുട്ടുകൊല്ലല്‍ അരങ്ങേറിയത്,: – ഒരു ഉദ്യോഗസ്ഥന് പറയുന്നു.
ഈ കൊലപാതകത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുദ്രാവാക്യങ്ങള്‍ മുഴക്കി നൂറുകണക്കിനാളുകള്‍ നില്‍ക്കുന്നത് കാണാം. ഈ ക്രൂരമായ കൊലപാതകം കണ്ട പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന് ബസ്ദര്‍ ഇതിനെ ദുരന്തസംഭവമെന്ന് വിശേഷിപ്പിച്ചു. ഇത് സംബന്ധിച്ച് ബസ്ദര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് ഉന്നത നിലയിലുള്ള അന്വേഷണത്തിന് ഐജിയോട് ഉത്തരവിട്ടിരിക്കുകയാണ്.
പാകിസ്ഥാനിലെ അതിതീവ്രസംഘടനയായ തെഹ്റീക് ഇ ലബ്ബായിക് പാകിസ്താന് (ടിഎല്‍പി) മുന്നില്‍ ഇമ്രാന് സര്‍ക്കാര്‍ തന്നെ അടിയറവ് പറഞ്ഞ സ്ഥിതിയാണ്. ജയിലിലായിരുന്ന ടിഎല്‍പി നേതാവ് സാദ് റിസ് വിയെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഇമ്രാന് സര്‍ക്കാരിന് വെറുതേ വിടേണ്ടിവന്നു. റിസ് വിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഴ്ചകളോളം അക്രമാസ്കത സമരമായിരുന്നു ടിഎല്‍പി പാകിസ്ഥാനില്‍ അഴിച്ചുവിട്ടത്. ഒടുവില്‍ ഇമ്രാന് സര്‍ക്കാരിന് വഴങ്ങേണ്ടി വന്നു. ഇസ്ലാമിനെതിരായ മതനിന്ദ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സീനിയര്‍ റിസ് വിയാണ് ടിഎല്‍പിയ്ക്ക് രൂപം നല്‍കിയത്. ഇദ്ദേഹത്തിന്റെ മരണവാര്‍ഷിക ദിനം വലിയ പരിപാടികളോടെയാണ് ടിഎല്‍പി കൊണ്ടാടുന്നത്. പാകിസ്ഥാനെ നിശ്ചലമാക്കിയ ഒട്ടേറെ സമരങ്ങളാണ് ടിഎല്‍പി ഇതിനകം നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നബിയ്ക്കെതിരായ കാര്‍ട്ടൂണ്‍ വരച്ചതിന് ഇസ്ലാമിക തീവ്രവാദി കഴുത്തറുത്തുകൊന്ന് ഫ്രഞ്ച് അധ്യാപകനെ പുകഴ്ത്തിയ സംഭവത്തില്‍ ടിഎല്‍പി പാകിസ്ഥാനെ ഒന്നടങ്കം സ്തംഭിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: