തലേശരി: സംഘര്‍ഷ സാധ്യത പരിഗണിച്ച് തലശ്ശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ ഇന്നു വലിയ പ്രതിഷേധ സംഗമം നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്യായമായ സംഘം ചേരല്‍, ആയുധനങ്ങളുമായി യാത്ര ചെയ്യല്‍, പ്രകോപനപരമായ മുദ്രാവാക്യം മുഴക്കല്‍, ഏതെങ്കിലും തരത്തിലുള്ള പ്രകടനം, കൂട്ടംചേരല്‍ എന്നിവയെല്ലാം തലശ്ശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ ഡിസംബര്‍ ആറ് വരെ നിരോധിച്ചുകൊണ്ടാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
ഇന്നലെ തലശ്ശേരിയിലും എസ്ഡിപിഐ പ്രടകനം നടത്തിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആയുസ് ഒടുങ്ങി മരിക്കില്ലെന്ന് ഉള്‍പ്പെടെയുളള മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തില്‍ ഉടനീളം വിളിച്ചത്. തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അണിനിരന്നതോടെ എസ്ഡിപിഐക്കാര് പേടിച്ചോടുകയായിരുന്നു. പോലീസ് ഇടപെട്ടാണ് സ്ഥലത്ത് സംഘര്‍ഷം ഒഴിവാക്കിയത്.
എസ്ഡിപിഐയുടെ വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ പ്രചാരണത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ ഇന്ന് വൈകീട്ട് പ്രതിഷേധ പ്രകടനം ആഹ്വാനം ചെയ്തത്. ഇതിന് മുന്നോടിയായാണ് തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: