തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം പിണറായി വിജയന്റെ നേതൃത്വത്തില്‍ ബോധപൂര്‍വം നിയമവാഴ്ചയെ അട്ടിമറിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കഴിഞ്ഞ ആറുമാസമായി കേരളത്തില്‍ സംഭവിക്കുന്നത് ഇത് തന്നെയാണ്. സിപിഎം പ്രവര്‍ത്തകരും പിണറായി വിജയന് താല്പര്യമുള്ള പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളും നടത്തുന്ന കൊലപാതകങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് അട്ടിമറിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പാലക്കാട് സഞ്ജിത്തിന്റേത് പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ്. അതിലെ പ്രതികള്‍ ഇപ്പോഴും നിയമനടപടികള്‍ക്ക് പുറത്താണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദേഹം.
മതഭീകരവാദികള്‍ക്ക് ശക്തിപകരാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ അതിക്രമങ്ങള്‍ തടയാന്‍ പൊലീസിന് സാധിക്കുന്നില്ല. പൊലീസിന് കടന്നുചെല്ലാന്‍ കഴിയാത്ത 22 സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. കരുനാഗപ്പള്ളിയില്‍ പോപ്പുലര്‍ഫ്രണ്ട് ഓഫീസ് റെയ്ഡ് നാടകമായിരുന്നു. അത് പൊലീസ് തന്നെ നേരത്തെ ചോര്‍ത്തി നല്കി. ഒരുകിലോമീറ്റര്‍ അകലെ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് വിലക്കുന്നു. ഇവര്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
ഹലാല്‍ എന്നത് ഒരു ഭക്ഷണ വിഷയമല്ല. ഇത് തീവ്രവാദ അജണ്ടയാണ്. പോപ്പുലര്‍ ഫ്രണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കൊണ്ടുവന്നതാണിത്. ഇതിനെ മുഖ്യമന്ത്രി വെള്ളപൂശുകയാണെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: