കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ ഡ്രൈവര്‍ അജി പോലീസ് പീഡനത്തിനെതിരെ നല്കിയ കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന പരാതി തീര്‍പ്പാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍ ആണെനും സര്‍ക്കാരിനോട് കോടതി ചോദിച്ചു.
ദസ്റ്റിസ് ദേവചന്ദ്രനാ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. പോലീസിനെതിരെ ആരോപണം ഉയര്‍ത്തുന്ന ഹര്‍ജി തീര്‍പ്പാക്കാന്‍ ആവശ്യപ്പെടുന്നതില്‍ നിയമപരമായി തടസമില്ലെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് അജിയുടെ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കണം എന്ന ആവശ്യവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഉപഹര്‍ജി നിയമപരമല്ല. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇത്തരമൊരു ആവശ്യവുമായി വന്നതിന് എഡിജിപി ശ്രീജിത്തിന് പിഴ ചുമത്തി ഹര്‍ജി തളളുകയാണ് വേണ്ടത്. എന്നാല്‍ പ്രത്യാഖാതം ഓര്‍ത്ത് അതിന് തുനിയുന്നില്ലെന്നും കോടതി പറഞ്ഞു. കണ്ണില്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ കേസില്‍ ഉണ്ടോയെന്ന് സംശയിക്കുണ്ട്.
മോന്‍സന്റെ ഡ്രൈവര്‍ അജി പോലീസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് നല്കിയ കേസ് തീര്‍പ്പാക്കണമെന്ന് കോടതിയോട് ആജ്ഞാപിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഒരു കേസ് തീര്‍പ്പാക്കണമെന്ന് ആജ്ഞാപിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദമില്ല. അതിന് ഉദ്യോഗസ്ഥനെ അനുവദിച്ചാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും.
പോലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കേസ് തീര്‍പ്പാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കോടതി സമ്മതിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാരിന് വേണ്ടി ഡിജിപിയുടെ മറുപടി. ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ കോടതി മറ്റൊരു ചോദ്യം ചോദിക്കുകയാണെന്നും ഇത് ബുദ്ധിമുട്ടിക്കുന്നുവെന്നും സര്‍ക്കാര്‍ ഒരു കാര്യം പറയുമ്പോള്‍ അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു.ഇതോടെ കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് കടുത്ത ഭാഷയില്‍ പ്രതികരിച്ചു.
ആരോപണം ഉന്നയിക്കുന്നത് കോടതിക്ക് എതിരെ ആണെന്ന് ഓര്‍ക്കണമെന്നും കണ്ണ് കെട്ടി വായ് മൂടി ഇരിക്കാനാണോ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. മോന്‍സനെ രക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ആരാഞ്ഞു. ഒരു ഹര്‍ജി തീര്‍പ്പാക്കണമെന്ന് കോടതിയോട് ആജ്ഞാപിക്കാന്‍ ആര്‍ക്കും അധികാരമില്ല. കോടതിയോട് ആജ്ഞാപിക്കാന്‍ പോലീസ് ഉദ്യോഗസ്ഥനെ അനുവദിച്ചാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: