മുംബൈ: എയര്‍ ഇന്ത്യ സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്തതോടെ നെടുമ്പാശേരി വിമാനത്താവളത്തിലും പങ്കാളിത്വം ഉറപ്പാക്കി ടാറ്റാ ഗ്രൂപ്പ്. എയര്‍ ഇന്ത്യയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നു ശതമാനം ഓഹരി പങ്കാളിത്വം ഉണ്ട്. ഏറ്റെടുക്കലിലൂടെ ഈ ഓഹരികളുടെ ഉടമകള്‍ ടാറ്റാ ഗ്രൂപ്പിലേക്ക് എത്തും. ഏയര്‍ ഇന്ത്യയുടെ കൈമാറ്റം പൂര്‍ണമാകുന്നതോടെ ടാറ്റയ്ക്കും നെടുംമ്പാശേരിയെ ഇനി നിയന്ത്രിക്കാനാവും.
എയര്‍ ഇന്ത്യയുടെ മൂന്ന് ശതമാനം ഓഹരിപങ്കാളിത്തം എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് ലിമിറ്റഡിലേക്ക് സര്‍ക്കാര്‍ മാറ്റിയിട്ടില്ല. പുനഃസംഘടനാ പദ്ധതി അനുസരിച്ച് എയര്‍ഇന്ത്യയുടെ ആസ്തികളും കടബാധ്യതയും എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് ലിമിറ്റഡില്‍ വകകൊള്ളിച്ചിട്ടില്ല. ഇതും ഇനി ടാറ്റയുടെ ഭാഗമാകും. നെടുംമ്പാശേരി വിമാനത്താവളത്തില്‍ 45 കോടി രൂപയുടെ നിക്ഷേപമാണ് എയര്‍ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. കേന്ദ്രത്തിന്റെ ഓഹരി വിറ്റഴിക്കല്‍ രേഖ അനുസരിച്ച് ഇനി ഇതു ജനുവരി അവസാനത്തോടെ ടാറ്റയ്ക്ക് ലഭിക്കും. ഇതോടെ വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയായി ടാറ്റ ഗ്രൂപ്പ് മാറും.
എയര്‍ഇന്ത്യയ്ക്ക് പുറമെ എസ്ബിഐ, ഭാരത് പെട്രോളിയം, ഹൗസിങ് ആന്റ് അര്‍ബന്‍ ഡവലപ്പ്മെന്റ് കോര്പ്പറേഷന് എന്നീ കമ്പനികള്‍ക്കും നെടുംമ്പശേരി വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്വം ഉണ്ട്. എയര്‍ ഇന്ത്യയെ 18,000 കോടി രൂപയ്ക്കാണ് ലേലത്തില്‍ പങ്കെടുത്ത് ടാറ്റ സണ്‍സ് കഴിഞ്ഞ ഒക്ടോബറില്‍ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: