തിരുവനന്തപുരം: തുലാവര്‍ഷ സീസണിലെ ആദ്യ ചുഴലിക്കാറ്റ് മൂന്നിന് രൂപമെടുക്കുമെന്ന് ഇന്ത്യന്‍ അന്തരീക്ഷ ശാസ്ത്രകേന്ദ്രം. പുതിയ ന്യൂനമര്‍ദങ്ങള്‍ കൂടി എത്തുന്നതിനാല്‍ സംസ്ഥാനത്ത് ഡിസംബറിലും മഴ തുടരും.
സംസ്ഥാനത്ത് ഇന്ന് കാര്യമായ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ തുടരും. ഇന്നലെ രാവിലെയോടെയാണ് തെക്കന്‍ തായ്ലന്‍ഡിനു സമീപം ന്യൂനമര്‍ദം രൂപമെടുത്തത്. ഇത് ഇന്ന് ആന്‍ഡമാന്‍ കടലിലെത്തും. പിന്നീട് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് 2ന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി തീവ്രമായി മാറും. മൂന്നിന് ഇത് ജവാദ് ചുഴലിക്കാറ്റായി മാറി നാലിന് രാവിലെ വടക്കന്‍ ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്ത് എത്തും. ജവാദ് എന്നത് സൗദി അറേബ്യ നല്കിയ പേരാണ്.
ഈ സമയത്ത് കേരളത്തിലും ശക്തമായ മഴ ലഭിക്കും. നിലവില്‍ മഴ പലയിടങ്ങളിലും ഇടവിട്ട് തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നെത്തിയ ചക്രവാദച്ചുഴി അറബിക്കടലിന്റെ കിഴക്കന്‍ മധ്യ മേഖലയില്‍ തുടരുകയാണ്. ഇത് ഇന്ന് ന്യൂനമര്‍ദ്ദമായി മാറും. ഇതിനൊപ്പം മഹാരാഷ്ട്രയുടെ തീരത്ത് ന്യൂനമര്‍ദപാത്തിയും നിലനില്‍ക്കുന്നുണ്ട്. ചരിത്രം തിരുത്തി മുന്നേറുന്ന തുലാമഴ ഇത്തവണ 100 സെ.മീ. പിന്നിടുമെന്നാണ് കണക്ക്. ഒരുമാസം കൂടി അവശേഷിക്കെ നിലവില്‍ 98.4 സെ.മീ മഴ ലഭിച്ച് കഴിഞ്ഞു. സാധാരണ ലഭിക്കേണ്ടതിന്റെ 115 ശതമാനം അധികമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: