ന്യൂദല്‍ഹി: സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകള്‍ സ്കൂള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ ഇനിയും വര്‍ധിപ്പിക്കണമെന്നും വേദങ്ങളില്‍ നിന്നുള്ള ‘പുരാതന ജ്ഞാനവും അറിവും’ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി കമ്മിറ്റി.
വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ഉള്ളടക്കം പക്ഷപാതരഹിതമായിരിക്കണമെന്നും സമിതി അതിന്റെ ശുപാര്‍ശകളില്‍ പ്രസ്താവിക്കുന്നുണ്ട്. പാഠ്യപദ്ധതിയില്‍ സിഖ്, മറാത്ത ചരിത്രത്തില്‍ നിന്ന് കൂട്ടിച്ചേര്ക്കേലുണ്ടാവണമെന്നും പുസ്തകങ്ങള്‍ ലിംഗഭേദങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തിലാവണമെന്നും ബിജെപി എംപി വിനയ് പി സഹസ്രബുദ്ധെയുടെ നേതൃത്വത്തിലുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ സംഭാവനകളും ചരിത്ര പാഠപുസ്തകങ്ങളില്‍ ഇടം നേടണം. ഇത് പ്രമുഖ ചരിത്രകാരന്മാരുമായി ചര്‍ച്ച ചെയ്യുകയും അവലോകനം ചെയ്യുകയും വേണം. ഇത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെകുറിച്ചുള്ള കൂടുതല്‍ സന്തുലിതവും വിവേകപൂര്‍ണ്ണവുമായ ധാരണ വിദ്യാര്‍ത്ഥികള്‍ക്ക് നല്കാന് സാധിക്കണം.
സ്വാതന്ത്ര്യ സമരത്തില്‍ ഇതുവരെ അറിയപ്പെടാത്തവരും വിസ്മൃതികളുമായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് അര്‍ഹമായ ഇടം നല്‍കുന്നതിന് ഇത് വളരെയധികം സഹായിക്കും. സിഖ്, മറാഠ ചരിത്രത്തിന്റെയും മറ്റുള്ളവയുടെയും സാമുദായിക സ്വത്വം അടിസ്ഥാനമാക്കിയുള്ള ചരിത്രത്തിന്റെ പ്രാതിനിധ്യം അവലോകനം ചെയ്യുന്നതും പാഠപുസ്തകങ്ങളില്‍ അവ വേണ്ടത്ര ഉള്‍പ്പെടുത്തുന്നതും അവരുടെ സംഭാവനയുടെ കൂടുതല്‍ ന്യായമായ വീക്ഷണത്തിന് സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
10 രാജ്യസഭാംഗങ്ങളും 21 ലോക്സഭാംഗങ്ങളും സമിതിയിലുള്ളത്. രാജ്യസഭയില്‍ നിന്ന് നാല് ബിജെപി അംഗങ്ങളും ടിഎംസി (സുസ്മിത ദേവ്), സിപിഎം (ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ), ഡിഎംകെ (ആര്‍എസ് ഭാരതി), എഐഎഡിഎംകെ (എം തമ്പിദുരൈ), എസ്പി (വിശംഭര്‍ പ്രസാദ് നിഷാദ്), കോണ്‍ഗ്രസ് (അഖിലേഷ് പ്രസാദ് സിംഗ്) എന്നിവയില്‍ നിന്ന് ഓരോ അംഗങ്ങളുമാണ് സമിതിയിയില്‍. 21 ലോക്സഭാംഗങ്ങളില്‍ 12 പേര് ബിജെപിയില്‍ നിന്നാണ്, കോണ്‍ഗ്രസില്‍ നിന്നും രണ്ട് പേരും, ടിഎംസി, സിപിഎം, ജെഡി(യു), ശിവസേന, വൈഎസ്ആര്‍സിപി, ഡിഎംകെ, ബിജെഡി എന്നിവയില്‍ നിന്ന് ഓരോരുത്തര് വീതവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: