കറാച്ചി: കര്‍താപൂര്‍ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയില്‍ മതവികാരം വൃണപ്പെടുത്തി ഫോട്ടോഷൂട്ട് നടത്തിയതില്‍ വന്വിവദാം. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് പാക്കിസ്താനി മോഡല്‍ സൗലേഹ രംഗത്തെത്തി. ഫോട്ടോഷൂട്ട് സിഖ് സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായതോടെ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്ത് മോഡല്‍ തന്റെ ഇന്‍സ്റ്റാഗ്രം പേജിലൂടെയാണ് മാപ്പു പറഞ്ഞത്.
ഡ്രസ്സിങ് ബ്രാന്‍ഡായ മാന്നാത് ക്ലോത്തിങിന് വേണ്ടി ഗുരുദ്വാരയില്‍ വെച്ചുളള പരസ്യ ചിത്രീകരണത്തിന്റെ ഫോട്ടോയാണ് സൗലേഹ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്. ‘അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ ഏതെങ്കിലും ഷൂട്ടിന്റെ ഭാഗമായിരുന്നില്ല. കര്‍താപൂര്‍ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ചത് അവിടുത്തെ ചരിത്രത്തെക്കുറിച്ചും സിഖ് സമുദായത്തെക്കുറിച്ചും അറിയാനാണ്. ആരുടേയും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുളളതായിരുന്നില്ല ഫോട്ടോകള്‍. എന്നാല്‍ ആര്‍ക്കെങ്കിലും അങ്ങനെ അനുഭവപ്പെട്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു’ സൗലേഹ പറഞ്ഞു.ഫോട്ടോഷൂട്ടിനെതിരെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: