ന്യൂദല്‍ഹിയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) വിവിധ ഡിസിപ്ലിനുകളിലായി 252 അസിസ്റ്റന്റ് പ്രൊഫസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. നേരിട്ടുള്ള നിയമനമാണ്. 56 സ്പെഷ്യാലിറ്റി/സൂപ്പര്‍ സ്പെഷ്യാലിറ്റി വകുപ്പുകളിലായാണ് നിയമനം.
അനാട്ടമി, അനസ്തേഷ്യ, ബയോകെമിസ്ട്രി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ബയോടെക്നോളജി, കാര്‍ഡിയാക് അനസ്തേഷ്യ (സിടിസി), കാര്‍ഡിയാക് റേഡിയോളജി, കാര്‍ഡിയോളജി, ക്ലിനിക്കല്‍ ഹേമറ്റോളജി, ഹേമറ്റോ പാതോളജി, ക്ലിനിക്കല്‍ ഫാര്‍മക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി, ക്രിട്ടിക്കല്‍ ആന്റ് ഇന്റന്‍സീവ് കെയര്‍, (സിടിവിഎസ്- സിടിസി), എമര്‍ജന്‍സി മെഡിസിന്, എന്‍ഡോക്രിനോളജി ആന്റ് മെറ്റബോളിസം, ഫോറന്‍സിക് മെഡിസിന്, ഗ്യാസ്ട്രോ എന്ററോളജി, ജറിയാട്രിക് മെഡിസിന്, ജിഐ സര്‍ജറി ആന്റ് ലിവര്‍ പ്ലാന്റേഷന്, ഹെല്‍ത്ത് എഡ്യൂക്കേഷന്‍, ഹ്യൂമെന്‍ ന്യൂട്രീഷ്യന്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, ലാബ് മെഡിസിന് (ബയോകെമിസ്ട്രി/മൈക്രോബയോളജി), മെഡിക്കല്‍ ഓങ്കോളജി, മെഡിസിന്, നെഫ്രോളജി, ന്യൂറോ അനസ്തേഷ്യ, ന്യൂറോളജി, ന്യൂറോ റേഡിയോളജി, ന്യൂറോ സര്‍ജറി, ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓറല്‍ ആന്റ് മാക്സിലോഫേഷ്യല്‍ സര്‍ജറി, ഒാറല്‍ മെഡിസിന് ആന്റ് റേഡിയോളജി, ഓറല്‍ പാതോളജി ആന്റ് മൈക്രോബയോളജി, ഓര്‍ത്തോപീഡിക്സ്, പാതോളജി, പീഡിയാട്രിക്സ്, പീഡിയാട്രിക് സര്‍ജറി, ഫിസിയോളജി, പ്ലാസ്റ്റിക് സര്‍ജറി, ഫിസിക്കല്‍ മെഡിസിന് ആന്റ് റീഹാബിലിറ്റേഷന്‍, സൈക്യാ്രടി, പള്‍മണറി മെഡിസിന്, റേഡിയേഷന് ഓങ്കോളജി, റേഡിയോകെമിസ്ട്രി, റേഡിയോ ഡെയ്ഗ്നോസിസ്, റേഡിയോളജി, റേഡിയോ തെറാപ്പി മെഡിക്കല്‍ ഫിറ്റ്നസ്, സര്‍ജറി, സര്‍ജിക്കല്‍ ഓങ്കോളജി, ട്രാന്സ്ഫ്യൂഷന് മെഡിസിന്, യൂറോളജി മുതലായ വകുപ്പുകളിലേക്കാണ് നിയമനം.
തസ്തിക, യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടിക്രമം, ശമ്പളം, സംവരണം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.aiimsexams.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 16 നകം സമര്‍പ്പിക്കണം. ഹാര്‍ഡ് എയിംസ് കോപ്പി ന്യൂദല്‍ഹിക്ക് ഡിസംബര്‍ 31നകംലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: